New Update
പ്രളയക്കെടുതി അനുഭവിക്കുന്ന തെലങ്കാനയ്ക്ക് തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ കൈത്താങ്ങ്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നല്‍കുമെന്ന് പ്രഭാസ് അറിയിച്ചു.
Advertisment
നിരവധി ചലച്ചിത്രതാരങ്ങളാണ് ഇപ്പോള്‍ തെലങ്കാനയ്ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രകൃതി ദുരിതം നേരിടുന്ന തെലങ്കാനയ്ക്കായി എല്ലാവരും കൈകോര്‍ക്കണമെന്നും പ്രഭാസ് അഭ്യര്‍ത്ഥിച്ചു.
രണ്ട് വര്‍ഷം മുമ്പ് കേരളം നേരിട്ട അവസ്ഥയാണ് ഇപ്പോള്‍ തെലങ്കാനയില്‍ മഴക്കെടുതില്‍ ഇതുവരെ 70 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 33 മരണവും റിപ്പോര്‍ട്ട് ചെയ്തത് ഹൈദരാബാദിലാണ്.