മുംബൈ വാര്‍ഷികത്തില്‍ കശ്മീരില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, November 26, 2020

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമ്യത്യു. ഷരീഫാബാദിലെ ശ്രീനഗര്‍-ബാരമുള്ള ഹൈവേയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സേനയുടെ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിലാണ് കശ്മീരില്‍ ആക്രമണം നടന്നിരിക്കുന്നത്.

പ്രദേശത്ത് സൈനികര്‍ തെരച്ചില്‍ തുടരുകയാണ്. കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഭീകരാക്രണം. ആക്രമണം നടത്തിയതില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരും ഉണ്ടെന്ന് സൈനികര്‍ വൃത്തങ്ങള്‍ അറിയിച്ചു.

×