തമിഴ്‌നാട്ടില്‍ എത്തിയ ആറംഗ തീവ്രവാദ സംഘത്തിലെ തൃശൂര്‍ സ്വദേശിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, August 24, 2019

തിരുവനന്തപുരം: ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തീവ്രവാദ സംഘത്തിലെ തൃശൂര്‍ സ്വദേശിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു.

ഭീകരര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി നല്‍കിയ തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറിനൊപ്പം വിദേശത്തു നിന്നാണ് ഇവര്‍ എത്തിയിരുന്നത്.

തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ഡല്‍ഹിയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് .സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍സുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്.

എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശ്രീലങ്കയില്‍ നിന്നും കടല്‍ മാര്‍ഗം ആറംഗ ഭീകരസംഘമാണ് ഇന്ത്യയിലെത്തിയതെന്നാണ് സൂചന.

×