/sathyam/media/post_attachments/pHbjlvHLKBNH50UGGAZU.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി.കേരളത്തിലെ എട്ട് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ വിദഗ്ദ്ധ സംഘം വീണ്ടുമെത്തിയത്.
പ്രതിദിനം പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 12,100പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 79 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഒരു ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.
അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെയെത്താത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും.