തബൂക്: സൗദിയിലെ തബൂക്കിൽ ഐസ് വീഴ്ച ശക്തമായതോടെ പലര്‍ക്കും കൌതുകങ്ങല്‍ക്ക പ്പുറം തങ്ങളുടെ കലാവാസന തെളിയിക്കാനുള്ള അവസരമാക്കിയിരിക്കുകയാണു നിരവധി സൗദികൾ. പലരും ഐസിലൂടെ നടന്നും കളിച്ചും ചിരിച്ചും രസിക്കുകയാണ്
/sathyam/media/post_attachments/cPq2SY3y13OAmquSGHVB.jpg)
ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് ഐസ് കൊണ്ട് മനുഷ്യ രൂപം ഉണ്ടാക്കി കണ്ണടയും മാസ്ക്കും ധരിപ്പിച്ച ചിത്രമാണ് ഒരു കാറിന്റെ ബോണറ്റിനു മുകളിൽ നിർമ്മിച്ചിരിക്കുന്ന ഈ ഐസ് രൂപം ഫോട്ടോഗ്രാഫർ ഖാലിദ് അൽ മൂഫ് ളിയാണ് പകർത്തിയിട്ടുള്ളത്.
കോവിഡ് കാലത്ത് മാസ്ക് ധരിക്കേണ്ടതിന്റെ ആവിശ്യകത ആരോഗ്യ അതികൃതര്‍ ഊന്നി പറയുന്ന വേളയില്‍ ഇത്തരം രസകരമായ സിംബോളിക് രൂപങ്ങള്‍ ഉണ്ടാക്കി മാസ്ക് ധരിക്കണമെന്നുള്ള സന്ദേശം വളരെ ലളിതമായി മറ്റുള്ളവരെ ഹാസ്യത്തിലൂടെ ബോധ്യപെടുത്തുക യാണ് ചെയ്യുന്നത് സമീപ ദിനങ്ങളിൽ സൗദിയിലെ വടക്ക് ഭാഗങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ റിയാദ് അടക്കമുള്ള പ്രദേശങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്തിരുന്നു.