Advertisment

സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പിലാക്കില്ല, എന്‍പിആര്‍ നടപ്പിലാക്കും അതില്‍ വിവാദമാക്കേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

New Update

മുംബൈ: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അതില്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. എന്‍പിആറിലെ കോളങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

'പൗരത്വഭേദഗതി നിയമവും (സിഎഎ) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍ആര്‍സി) ദേശീയ പൗരത്വ പട്ടികയും (എന്‍പിആര്‍) വ്യത്യസ്തമാണ്.

പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. സംസ്ഥാനത്ത് ഒരിക്കലും എന്‍ആര്‍സി നടപ്പിലാക്കില്ല. എന്‍ആര്‍സി നടപ്പിലാക്കിയാല്‍ അത് ഹിന്ദുക്കളേയും മുസ്ലീങ്ങളേയും മാത്രമല്ല, ആദിവാസികളേയും ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

thakkare response
Advertisment