തലശ്ശേരിയില്‍ ഗ്യാസ് നിറച്ചെത്തിയ ടാങ്കര്‍ മറിഞ്ഞു, സമീപത്തെ ബസ് സ്റ്റോപ്പ് പൂർണ്ണമായും തകർന്നു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

തലശ്ശേരി : തലശ്ശേരിയില്‍ ഗ്യാസ് നിറച്ചെത്തിയ ടാങ്കര്‍ മറിഞ്ഞു. തലശ്ശേരി രണ്ടാം ഗേറ്റിന് സമീപത്ത് ഇന്ന് 8.15 ഓടെ യാണ് ടാങ്കർ മറിഞ്ഞത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് പോവുകയായിരുന്ന ഗ്യാസ് നിറച്ച ടാങ്കർ അമിത വേഗത്തിൽ വളവ് തിരിക്കാൻ ശ്രമിച്ചതാണ് അപകടകാരണം.

Advertisment

publive-image

വാതക ചോർച്ച ഇല്ലെന്നറിഞ്ഞതോടെ സമാധാനമായെങ്കിലും പരിസരം ജാഗ്രതയിലാണ്.
ആർക്കും പരിക്കില്ല. സമീപത്തെ ബസ് സ്റ്റോപ്പ് പൂർണ്ണമായും തകർന്നു. ബസ് സ്റ്റോപ്പിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.

publive-image

ടാങ്കറിന് വാതക ചോർച്ചയില്ലെന്നും, മംഗലാപുരത്ത് നിന്നും വിദഗ്ദർ എത്തിയതിന് ശേഷം മാത്രമേ മറ്റു കാര്യങ്ങൾ വ്യക്തമാവൂ എന്നും പോലീസ് അറിയിച്ചു. ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

publive-image

Advertisment