വലതുകാലിലും തുടയ്ക്കും മാരകമായ നാല് വെട്ടുകൾ; ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

തലശ്ശേരി: പുന്നോലില്‍ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വലതുകാലിലും തുടയ്ക്കും മാരകമായ നാല് വെട്ടുകൾ എറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

publive-image

ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ ബിജെപി കൗണ്‍സിലര്‍ ലിജേഷ് ഉള്‍പ്പെടെ നാല് ആര്‍എസ്എസുകാര്‍ അറസ്റ്റിലായി‍. ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. ഇവര്‍ ഉള്‍പ്പടെ ഏഴുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂരില്‍ നടന്നത് അതിക്രൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു‍. കണ്ണൂരിനെ കലാപ ഭൂമിയാക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment