തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാണാതായ കൊവിഡ് ബാധിതനെ കണ്ടെത്തി

author-image
admin
New Update

ചെന്നൈ: തമിഴ്നാട് വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാണാതെയായ കൊവിഡ് ബാധിതനെ കണ്ടെത്തി. ദില്ലി സ്വദേശിയായ ഇയാളെ തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കൊവിഡ് ബാധിതനായ ഇയാളെ ഏഴ് ദിവസം മുമ്പാണ് വില്ലുപുരം സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

Advertisment

publive-image

കൊവിഡ് ബാധിതരായ നാല് പേരെയാണ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയിരുന്നതുകൊണ്ട് സംഭവിച്ച വീഴ്ചയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വില്ലുപുരം സ്വദേശികളായ മൂന്ന് പേരെ പിന്നീട് തിരികെ എത്തിച്ച് നിരീക്ഷണത്തിലാക്കിയെങ്കിലും അതിഥി തൊഴിലാളിയായ ദില്ലി സ്വദേശിയെക്കുറിച്ച് ഒരു വിവരവും പൊലീസിനെ ലഭിച്ചിരുന്നില്ല.

Advertisment