ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പുതുതായി 69 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ചെന്നൈ സ്വദേശിയായ 69കാരനാണ് മരണപ്പെട്ടത്. ഇതോടെ വൈറസ് ബാധയെ തുടര്‍ന്ന് ഏഴ് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.
/sathyam/media/post_attachments/frVbq0IlP2LbEjJZW1xo.jpg)
അതേസമയം, സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 690 ആയി ഉയര്‍ന്നെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇന്ന് രോഗം ബാധിച്ചവരില്‍ 63 പേര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളില്‍ 636 പേരും നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണെന്നും ബീല രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തമിഴ്നാട്ടില്‍ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ആരോഗ്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വലിയ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി ബീലാ രാജേഷ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.