/sathyam/media/post_attachments/9o5xacEYqK9dwSYhwbv9.jpg)
ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടിയുമായി സഹകരിക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ധാരണ.
സഖ്യധാരണ പ്രകാരം തമിഴ്നാട്ടില്‍ മൂന്ന് സീറ്റില്‍ ഒവൈസിയുടെ പാര്‍ട്ടി മത്സരിക്കും. വനിയംബാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നിവിടങ്ങളിലാണ് ഒവൈസിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുക.
ഒവൈസിയുടെ പാര്‍ട്ടിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്ന് ദിനകരന് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കി.