തിരുച്ചിറപ്പള്ളിയിൽ പെട്രോളിങ്ങിനിടെ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയവരില്‍ കുട്ടിക്കുറ്റവാളികളും; പിടിയിലായ നാലുപേരില്‍ പത്തും പതിനേഴും വയസുള്ളവരും

New Update

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ പെട്രോളിങ്ങിനിടെ പൊലിസുകാരനെ  വെട്ടിക്കൊലപ്പെടുത്തിയവരില്‍ കുട്ടിക്കുറ്റവാളികളും. നാലുപേരാണ് പിടിയിലായത്. ഇവരില്‍ പത്തും പതിനേഴും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്.

Advertisment

publive-image

മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി.

അൽപ്പസമയത്തിന് ശേഷം ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു. പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം.

Advertisment