മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ൻ​ജി​നു​ക​ൾ മോ​ഷ്​​ടി​ക്കു​ന്ന​ത് പ​തി​വാ​ക്കി​; ഒ​രു വ​ർ​ഷ​ത്തി​നി​ടെ മോഷ്ടിച്ചത്‌ പ​തി​ന​ഞ്ചോ​ളം എ​ൻ​ജി​നു​ക​ൾ; ഒടുവില്‍ നൂറ്റി അമ്പതോളം സിസിടിവി കാമറകളുടെ സഹായത്തോടെ കള്ളനെ കുടുക്കി പൊലീസ്‌

ന്യൂസ് ബ്യൂറോ, മലപ്പുറം
Thursday, January 21, 2021

താ​നൂ​ർ: മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ൻ​ജി​നു​ക​ൾ മോ​ഷ്​​ടി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ​യാ​ളെ ഒ​ടു​വി​ൽ താ​നൂ​ർ പൊ​ലീ​സ് കു​ടു​ക്കി.ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​തി​ന​ഞ്ചോ​ളം എ​ൻ​ജി​നു​ക​ൾ മോ​ഷ്​​ടി​ച്ച താ​നൂ​ർ കോ​ർ​മ്മാ​ൻ ക​ട​പ്പു​റം സ്വ​ദേ​ശി സ​ഹ​ദി(25)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.പ്ര​തി​യി​ൽ നി​ന്നും നാ​ല് എ​ൻ​ജി​നു​ക​ൾ ക​ണ്ടെ​ടു​ത്തു.

താ​നൂ​ർ സ്വ​ദേ​ശിയുടെ ഒ​രു ല​ക്ഷം രൂ​പ വി​ല​യു​ള്ള എ​ൻ​ജി​നും എ​ളാ​രം ക​ട​പ്പു​റം സ്വ​ദേ​ശിയുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ൻ​ജി​നും മോ​ഷ​ണം പോ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച പൊ​ലീ​സ് നൂ​റ്റി അ​മ്പ​തോ​ളം സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ എ​ൻ​ജി​ൻ വി​ൽ​ക്കു​ക​യും വാ​ങ്ങു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിനൊടുവിലാ​ണ്​ യു​വാ​വ്​ പി​ടി​യി​ലാ​യ​ത്.

 

 

×