ഹൈദരാബാദ്: ജോലി വാഗ്ദാനം ചെയ്ത് അടുത്ത സുഹൃത്തില്‍ നിന്നടക്കം പണം തട്ടിയ യുവാവ് അറസ്റ്റില്‍. 23കാരനായ അകുല പ്രവീണ്‍ ആണ് അറസ്റ്റിലായത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) ജോലി ശരിയാക്കാം എന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്.
/sathyam/media/post_attachments/CdExvHHhfsZyClB2mxeu.jpg)
പ്രവീണിന്റെ കൈയില്‍ നിന്ന് രണ്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും 5.44 ലക്ഷം രൂപയും കണ്ടെത്തി. അടുത്ത സുഹൃത്ത് അടക്കമുള്ളവര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തായ അനില്‍ റെഡ്ഡിയില്‍ നിന്ന് 3.61 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്. ഡിആര്‍ഡിഒയിലെ ഫിനാന്‍സ് വിഭാഗത്തില്‍ സൂപ്പര്‍വൈസറായി ജോലി വാങ്ങി നല്‍കാമെന്നാണ് അനിലിനെ വിശ്വസിപ്പിച്ചത്.
ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി ആണെന്ന വ്യാജേന അനിലുമായി വാട്ട്‌സാപ്പില്‍ ചാറ്റ് ചെയ്താണ് പ്രവീണ്‍ പണം വാങ്ങിയത്. അനിലിന് വ്യാജ ഐഡി കാര്‍ഡും പ്രൊജക്‌ട് വര്‍ക്കും സതീഷിന്റെ പേരില്‍ പ്രവീണ്‍ കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us