ഇരട്ട ഗര്‍ഭപാത്രമുള്ള 19 കാരി നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ പ്രസവിച്ചു; സംഭവം ഹൈദരാബാദില്‍

New Update

ഹൈദരാബാദ്‌ : നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ഇരട്ട ഗര്‍ഭപാത്രമുള്ള 19 കാരി പ്രസവിച്ചു. ഞായറാഴ്ച ഹൈദരാബാദിലെ എപി പ്രകാശം ജില്ലയിലെ കരിംനഗര്‍ സ്വദേശിനിയായ യുവതിക്ക് പെണ്‍കുട്ടിയാണ് ജനിച്ചത്.

Advertisment

publive-image

കഴിഞ്ഞ ദിവസം ഗര്‍ഭസ്ഥ ശിശുവിനെ വഹിക്കുന്ന ഗര്‍ഭപാത്രം യുവതിയുടെ രണ്ടാമത്തെ ഗര്‍ഭപാത്രത്തിലുണ്ടാക്കിയ സമ്മര്‍ദ്ദം മൂലം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇതേ തുടര്‍ന്ന് യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ ശസ്ത്രക്രിയ നടത്താനായി രണ്ട് ലക്ഷം രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതിയുടെ കുടുംബത്തിന് ഈ തുക നല്‍കാന്‍ കഴിയില്ലായിരുന്നു.

അതേസമയം യുവതിയുടെ അവസ്ഥ ആരോഗ്യമന്ത്രി ഈതാല രാജേന്ദറിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മന്ത്രി ഹുസുരാബാദ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

new born double womb
Advertisment