കോഴിക്കോട്‌

കൊയിലാണ്ടി ഊരള്ളൂരില്‍ തട്ടികൊണ്ടുപോയ പ്രവാസിയെ കുന്ദമംഗലത്ത് കണ്ടെത്തി

മജീദ്‌ താമരശ്ശേരി
Wednesday, July 14, 2021

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ തട്ടി കൊണ്ടുപോയ പ്രവാസിയെ കുന്ദമംഗലത്ത് കണ്ടെത്തി. കാസർഗോഡ് ഭാഷ സംസാരിക്കുന്നവരാണ് തട്ടി കൊണ്ടു പോയവർ എന്നാണ് ഇയാൾ പറയുന്നത്.

ഇന്നോവ കാറിലാണെന്നും പറയുന്നു. ഉരുളൂര്‍ സ്വദേശി അഷ്‌റഫിനെയാണ് പുലര്‍ച്ചെ ചെത്തു കടവിൽ പൂമങ്ങലത്ത് വീടിനും മുന്നിലെ റോഡിൽ കണ്ടത്. ഇയാൾ രാത്രി 12 മണിയോടെ വീട്ടിന്റെ ഗൈയിറ്റിൽ തട്ടുകയായിരുന്നു. ശബ്ദം കേട്ട വീട്ടുകാർ ഗൈയിറ്റ് തുറന്ന് വന്നപ്പോൾ വിവരം പറയുകയായിരുന്നു.

ദേഹമാസകലം പരിക്കുകൾ ഉണ്ടെന്ന് പറയുന്നു. കുന്ദമംഗലം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോവുകയും പിന്നീട് വൈദ്യപരിശോധനക്കായി കൊണ്ടുപോയി.

കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന് ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഇന്നോവയിലെത്തിയ സംഘമാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

അഷ്‌റഫ് വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടുവന്നിരുന്നു. ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലെന്ന ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് ജ്യേഷ്ഠനെ തട്ടിക്കൊണ്ടു പോയതെന്ന് സഹോദരന്‍ സിദ്ദിഖ് കൊയിലാണ്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്ത് കാരിയറാണ് അഷ്‌റഫ് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വടകര എസ്.പി യുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

×