2006 ലായിരുന്നു അമേരിക്കൻ നടി ജെസിക്ക സിംസൺ മുൻ ഭർത്താവ് നിക്കുമായി വേർപിരിഞ്ഞത്. ഒൻപത് മാസങ്ങൾക്ക് ശേഷം ഇവർ ഗായകനായ ജോൺ മേയറുമായി അടുത്തു. 2005ലെ ഗ്രാമി വേദിയിൽ വച്ചായിരുന്നു ഇവരുടെ ബന്ധത്തിന്റെ തുടക്കം. അന്നേരം നിക്കും ജെസിക്കയും വേർപിരിഞ്ഞിട്ടുണ്ടായിരുന്നില്ല.
/sathyam/media/post_attachments/CN3y51GE7gfqf7rdy9yY.jpg)
എന്നാൽ വിവാഹ മോചനത്തോടുകൂടി ഇരുവരും അടുത്തു. ജോണിന് തന്നോട് വൈകാരികവും ലൈംഗികവുമായ അഭിനിവേശമായിരുന്നു എന്ന് ജെസിക്ക തന്റെ പുതിയ പുസ്തകത്തിൽ കുറിക്കുന്നു. 2006 ഓഗസ്റ്റ് മാസം വരെ തുടർന്ന ബന്ധം തകരാൻ കാരണം പക്ഷെ മറ്റൊന്നാണ്.
പ്ലേബോയ് മാഗസിന് നൽകിയ അഭിമുഖത്തിൽ ജെസിക്കയെ ചൊടിപ്പിക്കുന്ന തരത്തിൽ നടത്തിയ ലൈംഗിക പരാമർശമാണ് ഇരുവരും ഇരുവഴിക്ക് പിരിയാൻ കാരണം. ബന്ധത്തിൽ നിന്നും പുറത്തുകടക്കാൻ തനിക്ക് എളുപ്പമായിരുന്നുവെന്നും അതേസമയം പരാമർശത്തിന്റെ പേരിൽ ജോൺ മാപ്പ് പറഞ്ഞതിനെ താൻ അഭിനന്ദിക്കുന്നുവെന്നും ജെസിക്ക വ്യക്തമാക്കുന്നു.