സൗദി അറേബ്യയിൽ പുതു യുഗപ്പിറവി: മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന കഫാലത്ത് (സ്‌പോൺസർഷിപ്പ്) വ്യവസ്ഥ പഴങ്കഥയായി; പുതിയ നിയമം (തൊഴിൽ കരാർ) മാർച്ച് 14 മുതൽ പ്രാബല്യത്തിൽ

New Update

ജിദ്ദ: കഴിഞ്ഞ നൂറ്റാണ്ടിലെ മുപ്പതുകളുടെ അവസാനത്തിൽ പെട്രോൾ കണ്ടുപിടിച്ചതോടെ സൗദി അറേബ്യ ലോകത്തെങ്ങുമുള്ള തൊഴിലന്വേഷകരുടെ പറുദീസയാവുകയായിരുന്നു. ഒഴുകിയെ ത്തിയ എല്ലാ തലങ്ങളിലുമുള്ള ലക്ഷോപലക്ഷം വിദേശി തൊഴിലാളിളെ വ്യവസ്ഥപ്പെടുത്തു ന്നതിനായി ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് സൗദി രൂപം കൊടുത്തു നടപ്പാക്കിയതാണ് സ്‌പോൺ സർഷിപ്പ് സിസ്റ്റം അഥവാ കഫാലത്ത് വ്യവസ്ഥ. ഇത് പ്രകാരം, രാജ്യത്തു തൊഴിലെടുക്കുന്ന ഓരോ വിദേശിയും ഒരു സൗദി പൗരന്റേയോ സ്ഥാപനത്തിന്റെയോ (സ്പോൺസർ അഥവാ കഫീൽ) സമ്പൂർണ നിയന്ത്രണത്തിന് കീഴിലാണ്. അയാളുടെ വരവും പോക്കും തൊഴിലും താമസവും നീക്കങ്ങളും ചലനങ്ങളുമെല്ലാം കണിശമായും കഫീലിന്റെ അനുമതിയോടു കൂടി മാത്രം.

Advertisment

publive-image

ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും യുവത്വത്തിന്റെ പ്രതീകവുമായ മകൻ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ സൗദി അറേബ്യ ആധുനിക രൂപവും ഭാവവും കൈവരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി മുക്കാൽ നൂറ്റാണ്ടു പിന്നിടാൻ പോകുന്ന വിദേശ തൊഴിലാളികൾക്കുള്ള വ്യവസ്ഥകളും അടിമുടി മാറുകയാണ്. സിനിമയും മറ്റു വിനോദങ്ങളും മൂല്യം ചോരാതെ പ്രചരിച്ചു കൊണ്ടിരിക്കുകയും, സ്ത്രീകൾ സാഭിമാനം വാഹനങ്ങൾ സ്വയം ഓടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആധുനിക സൗദി അറേബ്യയുടെ കിരീടത്തിൽ മറ്റൊരു രത്നക്കല്ല് കൂടി ചാർത്തികൊണ്ട് വിദേശ തൊഴിലാളികളുടെ തൊഴിൽ വ്യവസ്ഥയും നടപ്പിലാവുകയാണ്. കഫാലത്ത് വ്യവസ്ഥയുടെ ഭാഗമായിരുന്ന സ്ഥാനത്ത് വിദേശ തൊഴിലാളികൾ ഇനി തൊഴിൽ കോൺട്രാക്ടുകളുടെ മാത്രം ഭാഗമാവുകയാണ്.

publive-image

കഴിഞ്ഞ നവംബർ നാലിന് സൗദി മാനവ ശേഷി - സമൂഹ വികസന മന്ത്രാലയം പ്രഖ്യാപിച്ച തൊഴിൽ നിയമ പരിഷ്കരണം മാർച്ച് പതിനാലി (ഞായർ) ന് പ്രാബല്യത്തിൽ വന്നു. അതോടെ, മുക്കാൽ നൂറ്റാണ്ടോളം കാലം നിലനിന്ന കഫാലത്ത് വ്യവസ്ഥ പഴങ്കഥയായി. മൊത്തം ജനസംഖ്യ മൂന്നര കോടിയിൽ പകുതിയോളം പേർ വിദേശി തൊഴിലാളികൾ ആയ സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പുതുയുഗപ്പിറവിയാണ് ഇതോടെ സംഭവിക്കുന്നത്. യഥാർഥത്തിൽ, ഇത്തരമൊരു മാറ്റത്തിനായി ദാഹിക്കുകയായിരുന്നു സൗദിയിലെ വിദേശി തൊഴിലാളികൾ ഇത്രയും കാലമെന്ന് പറയാം. രാജ്യത്ത് തൊഴിലെടുക്കുന്ന ഇത്രയും വലിയ തൊഴിലാളി സമൂഹത്തിന് ഏറെ ആശ്വാസകരവും പ്രതീക്ഷാദായകവും അഭിമാനകരവുമാണ് പുതിയ തൊഴിൽ നിയമം.

വിദേശി തൊഴിലാളികൾക്ക് മേൽ സ്വദേശി തൊഴിലുടമയ്ക്കു ലഭിച്ചിരുന്ന അധികാരങ്ങളും നിയന്ത്രണങ്ങളും ഏറെക്കുറെ പുതിയ തൊഴിൽ നിയമം ഇല്ലാതാക്കുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതോടൊപ്പം, തൊഴിലുടമയുടെ ന്യായമായ അധികാരങ്ങൾ പരിരക്ഷിക്കു കയും ചെയ്യും. വിദേശി തൊഴിലാളികളെ ആവശ്യത്തിന്യ മാത്രം നിലനിർത്തുകയെന്ന സൗദിവൽകരണ തത്വത്തിന്റെ കൂടി താല്പര്യമായിരിക്കാം പുതിയ തൊഴിൽ നിയമം. യഥാർത്ഥത്തിൽ, പരമാവധി തൊഴിലവസരങ്ങൾ സ്വദേശികൾക്ക് തന്നെ ഉറപ്പാക്കുക യെന്നതാണല്ലോ സർക്കാരിന്റെ നയം? തൊഴിലുടമകൾ ആ നിലയ്ക്ക് മുന്നോട്ടു വരട്ടെയെന്നായി രിക്കാം, ഒരു വേള, സർക്കാർ ചിന്തിക്കുന്നത്!

publive-image

പുതിയ വ്യവസ്ഥിതിയ്ക്ക് സഹായകരമായ പരിഷ്കരണങ്ങൾ സൗദിയിലെ ഇ - ഭരണരീതിയിൽ പടിപടിയായി സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുകയായിരുന്നു. വിദേശിയുടെ താമസ രേഖ - ഇഖാമ - യിൽ ഇയ്യിടെ വരുത്തിയ ഡിജിറ്റൽ വേർഷൻ, ഓരോ ജീവനക്കാരനുമായുമുള്ള തൊഴിൽ കരാറുകൾ തൊഴിൽ മന്ത്രാലയത്തിൽ നിർബന്ധമായും തൊഴിലുടമ ഡിജിറ്റൽ ഡോക്യു മെന്റെഷൻ ചെയ്യേണ്ടത് തുടങ്ങിയ അടുത്തകാലത്ത് വരുത്തിയ നടപടികൾ പുതിയ തൊഴിൽ നിയമം മുന്നിൽ കണ്ടു കൊണ്ടുള്ളയതാണ് വിലയിരുത്തേണ്ടത്. അതോടൊപ്പം, ഇതെല്ലാം സൗദിയുടെ പുതിയ "പരിവർത്തന രേഖ". "വിഷൻ 2030" തുടങ്ങിയവ വിഭാവനം ചെയ്യുന്നതുമാണ്. യഥാർത്ഥ പരിവർത്തനം, യഥാർത്ഥ വനിതാ - തൊഴിലാളി ശാക്തീകരണം!!!!

രാജ്യത്തെ തൊഴിൽ കമ്പോളം ആഗോള നിലവാരങ്ങൾക്കനുസൃതമായി പരിഷ്‌കരിക്കുകയും വിദേശി തൊഴിലാളികളുടെ അവകാശങ്ങൾ പരിരക്ഷിക്കുകയും ചെയ്യുകയെന്നതും പുതിയ തൊഴിൽ നിയമത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.

സൗദിയിലെ തൊഴിൽ തർക്കങ്ങൾ കുറക്കുകയെന്നതും പുതിയ തൊഴിൽ നിയമം കൊണ്ട് സർക്കാർ ലക്ഷ്യമാക്കുന്നുണ്ട്. തൊഴിലാളി - തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുകയെന്ന തായിരുന്നു തൊഴിൽ നിയമ പരിഷ്കരണം സംബന്ധിച്ചുള്ള സർക്കാരിൽ നിന്നുള്ള ആദ്യ അറിയിപ്പുകൾ. സ്‌പോൺസർഷിപ്പ് വ്യവസ്ഥ പ്രകാരം രാജ്യത്ത് നിൽക്കുന്നയാൾ എന്നത് മാറി തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ കഴിയുന്നവർ എന്ന വിശേഷണം വരുന്നതോടെ പ്രവാസി തൊഴിലാളിയുടെ അന്തസ്സും വ്യക്ത്വവും ഉജ്വലമാവുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ ചലനങ്ങളും തൊഴിൽ കരാറിൽ പറയുന്ന പോലെ മാത്രമാവും. അതോടെ, തൊഴിൽ തർക്കങ്ങളും കേസുകളും പരാതികളും ശ്രദ്ധേയമായി കുറയും. തൊഴിൽ തുടരാൻ താൽപര്യമില്ലെങ്കിൽ, പിന്നെ ആരും അതിനു തുടർന്നും നിർബന്ധിക്കില്ല - പിന്നെയെന്തെന്ന് നിയമാനുസൃതം പ്രവാസിയ്ക്ക് സ്വയം തിരഞ്ഞെടുക്കാം.

publive-image

തൊഴിലുടമയുടെ അനുമതി കൂടാതെ തന്നെ സ്വന്തം നിലക്ക് റീ - എൻട്രി വിസ നേടാനും സ്വദേശത്ത് പോയി തിരിച്ചു വരാനും വിദേശി തൊഴിലാളികൾക്ക് സാധിക്കും. ഇപ്രകാരം വിദേശ തൊഴിലാളികൾ റീ - എൻട്രിക്ക് അപേക്ഷിക്കുമ്പോൾ തൊഴിലുടമയ്ക്ക് മന്ത്രാലയം ഇലക്‌ട്രോണിക് മാർഗത്തിൽ അറിയിപ്പ് നൽകും. തൊഴിൽ കരാർ കാലാവധി അവസാനി ച്ചാലുടൻ പ്രവാസി തൊഴിലാളിയ്ക്ക് ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടാം. ഇതിന് തൊഴിലുടമയുടെ അനുമതി വേണ്ടതില്ല. അതേസമയം, ഇതിനുള്ള സമ്മതവും മന്ത്രാലയം തൊഴിലുടമയിൽ നിന്ന് ആരായും.

തൊഴിൽ കരാർ കാലാവധി അവസാനിക്കുമ്പോൾ നിലവിലുള്ള തൊഴിലുടമയുടെ അനുമതി കൂടാതെ തന്നെ മറ്റൊരു ജോലിയിലേക്ക് മാറാൻ ഇനി മുതൽ വിദേശ തൊഴിലാളികൾക്ക് സാധിക്കും. കരാറിലെ കാലാവധിക്കിടയിലും, കണിശമായ നിബന്ധനകൾക്ക് വിധേയമായി, വിദേശ തൊഴിലാളികൾക്ക് മറ്റൊരു തൊഴിലിലേയ്ക്ക് മാറാനുള്ള അവസരവും പുതിയ സമ്പ്രദായത്തിൽ ഉണ്ട്. തൊണ്ണൂറു ദിവസം മുൻ കൂട്ടിയുള്ള നോട്ടീസ്, നിലവിലെ തൊഴിലുടമയ്ക്ക് ഉണ്ടാകുന്ന നഷ്ടപരിഹാരം നൽകൽ തുടങ്ങിയവ നിബന്ധനകളിൽ പെടുന്നു.

പുതിയ പരിഷ്‌കാരങ്ങളിലൂടെ തൊഴിലാളികൾക്ക് ലഭിക്കുന്ന അധിക സൗകര്യങ്ങൾക്ക് അധിക ഫീസോ, നിലവിലുള്ള ഫീസുകളിൽ (ആദ്യ തവണ തൊഴിൽ മാറ്റത്തിന് 2,000 റിയാൽ, അടുത്ത തവണ 4,000 റിയാൽ, മൂന്നാം തവണ 6,000 റിയാൽ എന്നിങ്ങളെയാണ് നിലവിലെ ഫീസ്) വർദ്ധനവൊ വരുത്തുകയില്ലെന്ന തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പും വിദേശ തൊഴിലാളികൾക്ക് ഏറെ അനുഗ്രഹമാണ്.

അതോടൊപ്പം, തൊഴിലുകളുടെ സ്വഭാവം പരിഗണിച്ച്, വാച്ച്മാൻമാർ, വീട്ടുവേലക്കാർ, വീട്ടു ഡ്രൈവർമാർ, തോട്ടം തൊഴിലാളികൾ, മൃഗപരിപാലകർ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പുതിയ തൊഴിൽ നിയമം ഇപ്പോൾ ബാധകമായിരിക്കില്ലെന്നും മാനവ ശേഷി - സമൂഹ വികസന മന്ത്രാലയം അറിയിച്ചു. രണ്ട് വർഷം മുമ്പത്തെ കണക്ക് പ്രകാരം സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയിൽ മുപ്പത് ശതമാനം വിദേശി തൊഴിലാളികളാണ് - അഥവാ, ഒന്നേ മുക്കാൽ കോടിയോളം.

Advertisment