കോവിഡ്-19 ; മാനദണ്ഡങ്ങൾ കർക്കശമാക്കി കേന്ദ്രം ! മാളുകളിൽ കൂടുതൽ ജീവനക്കാരെ വച്ച് സാമൂഹിക അകലം നിർബന്ധമാക്കുക. ആളുകളുമായി നേരിട്ട് ഇടപെടൽ ഒഴിവാക്കുക. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണം ! ആരാധനാലയങ്ങളിൽ കാർമ്മികർക്കും മാസ്ക്ക് നിർബന്ധം !

New Update

publive-image

ഡൽഹി: രാജ്യത്ത് രൂക്ഷമായ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാർഗ്ഗനിർദേശങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ. നിലവിലുള്ള മാർഗ നിർദേശങ്ങൾക്ക് പുറമെ ഹോട്ടലുകൾ, മാളുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കായാണ് കൂടുതൽ നിർദേശങ്ങൾ നൽകിയിട്ടുള്ളത്.

Advertisment

എല്ലായിടത്തും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. സാമൂഹിക അകലവും എല്ലായിടത്തും കർശനമാക്കിയിട്ടുണ്ട്. മാളുകളിൽ സാമൂഹിക അകലം നിർബന്ധമായി പാലിക്കാൻ കൂടുതൽ ജിവനക്കാരെ നിയമിക്കണം.

കയറാനും ഇറങ്ങാനും പ്രത്യേക വാതിലുകൾ, ആളുകളുമായി നേരിട്ട് ഇടപഴകേലുകൾ ഒഴിവാക്കുക എന്ന നിർദേശവും ഉണ്ട്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

ഹോം ഡെലിവറി ജീവനക്കാർക്ക് തെർമൽ സ്കാനിങ് നിർബന്ധമാക്കുക എന്നതും പറഞ്ഞിട്ടുണ്ട്. പാർക്കിങ് ഏരിയയിൽ ആൾക്കൂട്ടം പാടില്ല.

ആരാധനാലയങ്ങളിൽ രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കരുത്. വാതിലുകളിൽ അണുനശികരണികൾ സ്ഥാപിക്കണം. കാർമ്മികരടക്കം മാസക് ധരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

covid spread
Advertisment