ചരിത്രനിയോഗത്തില്‍ കെ.സി എന്ന രണ്ടക്ഷരം

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, February 4, 2020

ചാണക്യ തന്ത്രങ്ങളുടെ കരുണാകര ശിഷ്യനും ആദർശത്തിൽ ആൻ്റണിക്ക് പിൻഗാമിയുമായ- കെ .സി ഇന്ന് 57-ാം പിറന്നാള്‍ നിറവില്‍.  സുഹൃത്തുക്കളും  പാര്‍ട്ടി പ്രവര്‍ത്തകരും ആശംസകള്‍ കൊണ്ട് മൂടുമ്പോഴും  ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ സംഘടനാ ചുമതലയുള്ള കെ സി. വേണുഗോപാല്‍ തലസ്ഥാനനഗരിയിൽ തെരഞ്ഞെടുപ്പിന്‍റെ  ജോലിതിരക്കിലാണ്.

ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞൊരു കാലത്ത് രാജ്യം മുഴുവൻ വേരുകളുള്ള ഒരു ബഹുജന സംഘടനയെ നയിക്കുക എന്നത് നിസാര കാര്യമല്ല. 31 പ്രദേശ് കോൺഗ്രസ് കമ്മിറ്റികളും അഞ്ചു ടെറിട്ടോറിയൽ കമ്മിറ്റികളുമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് 135 വർഷത്തെ പാരമ്പര്യമുള്ള ലോകത്തെ തന്നെ ഏറ്റവും വലിയൊരു രാഷ്ട്രീയ സംഘടനയാണ്.

ആ  ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കുന്നത് സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും ചേർന്നാണെങ്കിൽ,  അവരോടൊപ്പം വിശ്വസ്തനായി നിന്ന് സംഘടനയുടെ ചെറു ചലനങ്ങൾ പോലും നിയന്ത്രിക്കു ന്നതൊരു മലയാളിയാണ് എന്നതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.

 

സ്കൂൾ പഠനകാലത്ത് വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു വന്നു കഴിഞ്ഞ നാലര പതിറ്റാണ്ടുകൊണ്ടു ദേശിയ രാഷ്ട്രീയത്തിൽ തന്റേതായൊരിടം കണ്ടെത്തിയ കെ സി വേണു ഗോപാൽ എന്ന പയ്യന്നൂരുകാരന് ഇത് ചരിത്രനിയോഗമാണ്.

കെ സി എന്ന രണ്ടക്ഷരം കൊണ്ടു കേരളവും ഇപ്പോൾ രാജ്യവും അടയാളപെടുത്തിയ വേണുഗോപാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേറ്റിട്ട് ഒരാണ്ട് തികയുന്നു.

ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്നു പൊതുവിദ്യാലയങ്ങളിൽ പഠിച്ചു പൊതു പ്രവർത്തനം ജീവിതവൃതമാക്കിയ ഒരു മലയാളിക്ക് കോൺഗ്രസ് പാർട്ടിയിൽ ലഭിച്ചേക്കാവു ന്നതിൽ വെച്ച് ഏറ്റവും വലിയ ഉത്തരവാദിത്തമാണ് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി കെ സി യെ ഏൽപിച്ചത്.

ഏറ്റെടുത്ത ദൗത്യങ്ങളിലൊക്കെയും പരിപൂർണമായ ഉത്തര വാദിത്തബോധത്തോടെ മികച്ച റിസൾട്ട് ഉണ്ടാക്കാനുള്ള നിരന്തര പ്രയത്‌നം, ഒരു കാര്യം നേടിയെടുക്കാൻ സാധ്യമായ എല്ലാ വഴികളും തേടുന്ന സാമർഥ്യം, ഊണും ഉറക്കവും മറന്നു ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാനുള്ള വ്യഗ്രത ഇതൊക്കെയാവണം സംഘടന ചുമതലയെന്ന ഭാരിച്ച ഉത്തരവാദിത്തം ഏൽപ്പിക്കുമ്പോൾ രാഹുൽ ഗാന്ധി പരിഗണിച്ചിട്ടു ണ്ടാവുക.

അതും ആലപുഴ പോലെയുള്ള ഒരു ഉറച്ച പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും വീണ്ടും എം .പി ആകാമായിരിന്നിട്ടും കെ സി യെ രാഹുല്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുകയായി രുന്നു സംഘടനാരംഗത്ത്  കെ സി യുടെ കഴിവ് രാഹുല്‍ തിരിച്ചറിയുകയായിരുന്നു.

പക്ഷെ രാഹുലിന് തെറ്റിയിട്ടില്ലെന്നു കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.രാജ്യത്തെ ബിജെപി വിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിയിലും പിന്നണിയിലും സജീവമായ നേതൃത്വം നൽകി കെ സി എല്ലാദിവസവും അരങ്ങത്ത്  തന്നെയുണ്ട്.

തിരഞ്ഞെടുപ്പിനുശേഷം കർണാടകയിൽ തനിച്ചു ഭൂരിപക്ഷം ലഭിക്കാതിരുന്ന കോൺഗ്രസിന്റെ കൂടെ ജനതാദളിനെ കൂട്ടി സർക്കാരുണ്ടാക്കിയ രാഷ്ട്രീയ തന്ത്രജ്ഞത പിന്നീടിപ്പോൾ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും കോൺഗ്രസ് ആവർത്തി ച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രവും മറ്റൊന്നല്ല.

കേന്ദ്രഭരണത്തിലും സംസ്ഥാനങ്ങളിലും ബിജെപി യുടെ ഏകാധിപത്യ ഭരണം തുടരുമ്പോൾ , അഞ്ചിടങ്ങളിൽ തനിച്ചും രണ്ടിടങ്ങളിൽ മുന്നണി യായും  കോൺഗ്രസ് അധികാരത്തിലുണ്ട് .മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.

പ്രതികാര രാഷ്ട്രീയവും വർഗീയ അജണ്ടയും മുൻനിർത്തി മുതിർന്ന കോൺഗ്രസ് നേതാക്കളെ പോലും ജയിലടക്കുന്ന ഈ വർത്തമാനകാലത്തു കോൺഗ്രസ് രാഷ്ട്രീയമായി ഒട്ടേറെ വെല്ലുവി ളികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് സംഘടനയെ ചടുലമായി ചലിപ്പിക്കുന്നതിനുള്ള തന്ത്ര ങ്ങളും എതിരാളികളെ നേരിടുന്നതിനുള്ള ചാണക്യതന്ത്രങ്ങളുമായി കെ സി ഡൽഹിയുടെ രാഷ്ട്രീയകളരിയിൽ നിറയുന്നത്.

മുതിർന്ന ഉത്തരേന്ത്യൻ നേതാക്കൾ മാത്രം കാലാകാലങ്ങളായി വഹിച്ചിരുന്ന തന്ത്രപ്രധാനമായ ഉത്തരവാദിത്തമാണ് സംഘടന ചുമതലയെന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതിസൂക്ഷ്മമായ പ്രാദേശിക കാര്യങ്ങൾ മുതൽ ദേശിയ നിലപാടുകൾ വരെ തീരുമാനിക്കുന്നതിൽ അവിഭാജ്യ ഘടകം.

ഒരുദിവസത്തിലെ 24 മണിക്കൂറും ചിലവഴിച്ചാലും തീരാത്തത്ര പണിയാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ പടർന്നു പന്തലിച്ചു കിടക്കുന്ന ദേശിയ പ്രസ്ഥാനത്തെ ഏകോപിപ്പിക്കുകയെന്നത്.

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നൽകുന്ന നിർദേശങ്ങളും ഒപ്പം പാർട്ടിയുടെ ദേശിയ നേതൃത്വം എടുക്കുന്ന നയപരമായ തീരുമാനങ്ങളും രാജ്യമെമ്പാടുമുള്ള ബൂത്തുകളിൽ വരെ എത്തിക്കുന്നതിനുള്ള സിസ്റ്റം പാർട്ടിക്കുണ്ട്.

എ ഐ സി സി ആസ്ഥാനത്തെ സംഘടന ചുമതല യുള്ള ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ നിന്നും, ഒപ്പം കൺട്രോൾ റൂമിൽ നിന്നും പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനങ്ങളിലേക്കും പിന്നീട് ജില്ലാ കമ്മിറ്റികൾ വഴി താഴെ തട്ടിലേക്കും നിർദേശങ്ങൾ പൊയ്ക്കൊണ്ടിരിക്കും.

ദേശിയ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടുകൾ കീഴ്‌ഘടകങ്ങളെ അറിയിക്കുന്നതിനുള്ള സർക്കുലറുകൾ മാർഗനിർദേശം നൽകുമ്പോൾ ഒപ്പം , പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും സംബന്ധിച്ച രൂപരേഖകളും എ ഐ സി സി നൽകുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ കോലാഹലങ്ങളില്ലാതെ പാർട്ടിയെ അടിമുടി ഉടച്ചുവാർക്കുന്ന തിനുള്ള ഘട്ടം ഘട്ടമായ നിരന്തര പരിശ്രമങ്ങളാണ് എ ഐ സി സി യുടെ തലപ്പത്തു നടന്നു വരുന്നത്. 13 സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ അഴിച്ചു പണിഞ്ഞു.

പരിശീലന വിഭാഗത്തിന്റെയും സോഷ്യൽ മീഡിയ വിഭാഗത്തിന്റെയും പ്രവർത്തനങ്ങൾ പുതിയ നേതൃത്വത്തെ നിയോഗിച്ചു കൊണ്ട് ശക്തമാക്കി, യൂത്ത് കോൺഗ്ര സിനും എൻ എസ് യുവിനും പുതിയ നേതൃത്വം വന്നു.മിക്ക പോഷക സംഘടനകളിലും ചെറുതും വലുതുമായ അഴിച്ചുപണികൾ നടത്തി പുതുതലമുറക്ക് വഴിയൊരുക്കി.

തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സംസ്ഥാനങ്ങളിൽ മാസങ്ങൾക്കു മുൻപേ മുന്നൊരുക്കങ്ങൾ തുടങ്ങും. പ്രചാരണ കമ്മി റ്റിയും , ഏകോപന സമിതികളും, തിരഞ്ഞെടുപ്പ് കമ്മിറ്റികളും രൂപികരിക്കും. പരിശീലന വിഭാഗത്തിനും കൃത്യമായ നിർദേശങ്ങളുണ്ട്.

സംസ്ഥാന നേതൃത്വ ത്തിൽ നിന്നും തിരഞ്ഞെടുക്ക പെട്ടവർക്കു എ ഐ സി സി രാഷ്ട്രീയ പരിശീലനം നൽകുകയും പിന്നീട് അത് താഴെ തട്ടിലേക്ക് വ്യപിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രക്രിയകളും ആരംഭിച്ചു.

പാർട്ടിയുടെ പരമോന്നത സമിതിയായ വർക്കിംഗ് കമ്മിറ്റിക്കുള്ള അജണ്ട തയ്യാറാക്കുന്നതുമുതൽ കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനങ്ങളും നിയമനങ്ങളും നടപ്പിലാക്കുന്നതിനും മാധ്യമങ്ങളെ അറിയിക്കുന്നതിനും തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലെതുമുൾപ്പെടെ പാർട്ടിയുടെ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലതെ എല്ലാ തീരുമാനങ്ങളിലും ഇടപെടുകയും നിർണായക പങ്കുവഹി ക്കുകയും ചെയ്യുന്ന ഒരാളായി കെ സി വേണുഗോപാൽ മാറിയെങ്കിൽ അതിനു പിന്നിൽ നീണ്ട നാലര പതിറ്റാണ്ടു കാലത്തെ അശ്രാന്ത പരിശ്രമമുണ്ട്.

കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലകളിൽ കെ സി നയിച്ച സമരങ്ങളും നന്ദാവനത്തെയും കാലിക്കറ്റ് യൂണി വേഴ്സിറ്റിയിലെയും ഉൾപ്പെടെയുള്ള ലാത്തിചാർജുകളും കേരളത്തിലെ വിദ്യാർത്ഥി-യുവജന രാഷ്ട്രീയ സമര ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളാണ്.

സംസ്ഥാന ടൂറിസം മന്ത്രിയെന്ന നില യിലും കേന്ദ ഊർജ -വ്യോമയാന സഹമന്ത്രിയെന്ന നിലയിലും മികച്ച ഭരണ പാടവും നീണ്ട 23 കൊല്ലം ജനപ്രതിനിധി എന്ന നിലയിൽ ആലപ്പുഴയുടെ പുരോഗതിയിലും കെ സി സമാനതകളി ല്ലാത്ത കയ്യൊപ്പു ചാർത്തി.

ഒന്നാം യു പി എ സർക്കാരിലെ ഭരണപരിചയം, കർണാടകത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയായി മികച്ച പ്രകടനം, പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിലെ പ്രതിയോഗി, സന്നിഗ്ദാവസ്ഥയിൽ – നിർണ്ണായക തീരുമാനങ്ങൾ എടുത്ത് സന്ദർഭോചിതമായി കരുക്കൾനീക്കി സർക്കാരുണ്ടാക്കുന്ന സൂത്രധാരൻ, രാജസ്ഥാനിലും മഹാരാഷ്ട്രയിലും ചടുലമായ നീക്കങ്ങളിലൂടെ സർക്കാരിനെ സൃഷ്ടിച്ച  തന്ത്രഞ്ജൻ, ഹിന്ദിയിലും, ഇംഗ്ലീഷിലും ഉള്ള ഭാഷ പ്രാവീണ്യവും കണക്കുകൾ പിഴക്കാതെയുള്ള ഈ MSc ക്കാരൻ്റെ കരുക്കളുമാണ് കെ. സി. വേണുഗോപാൽ എന്ന കണ്ണൂരിൻ്റെ കളരിയിൽ നിന്ന് രാഷ്ട്രീയം പഠിച്ച് ആലപ്പുഴക്കാരുടെ ആവേശമായ ഊർജ്വസ്വലനായ കോൺഗ്രസ് നേതാവിനെ ദേശീയ തലത്തിൽ സ്വീകാര്യനും വിത്യസ്തനുമാക്കു ന്നത്.

രാഹുൽ ഗാന്ധിയുടെയും ഗാന്ധി കുടുംബത്തിൻ്റെയും കൂടെ നിന്ന് വിശ്വസ്തതയോടെ ;ചിട്ട യോടെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ അവരുടെ പ്രശംസ പിടിച്ചുപറ്റി നിർവഹിക്കുന്നത് ഒരു മലയാളിയാണ് എന്നതിൽ നമ്മള്‍ക്ക് ഏറെ അഭിമാനിക്കാം.

ആദർശത്തിൽ ആൻ്റണിക്ക് പിൻഗാമിയും കാർക്കശ്യത്തിലും തന്ത്രത്തിലും കരുണാകര ശിഷ്യനുമായ കെ.സി എന്ന ഈ രണ്ടക്ഷരക്കാരനിൽ ഇതര നേതാക്കളിൽ നിന്ന്  കണ്ട വ്യത്യസ്തത ഇത്രയും വലിയ ഉത്തരവാദിത്വത്തിൽ ആണ് ഇരിക്കുന്നതെന്ന അഹംഭാവമോ- പൊങ്ങച്ചമോ ഈ നേതാവിന് ലവലേശം ഇല്ലാ എന്നതാണ്- അനാവശ്യ പുകഴ്ത്തലുകളെ ഇഷ്ടപ്പെടാത്ത -ആരോഗ്യകരമായ വിമർശനങ്ങളും – പ്രായോഗികമായ നിർദ്ദേശങ്ങളും ഏത് കൊച്ചു കുട്ടിയിൽ നിന്നായാലും  മാനിക്കണമെന്ന് അഭിപ്രായപ്പെടുന്ന ചുരുക്കം ചില വ്യക്തിത്വങ്ങളിൽ ഒരാൾ.

കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ അതിശക്തനായി മുന്നേറുന്ന ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിന് കേരളം സംഭാവന ചെയ്ത അതികായകനായ നേതാവ് .

പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധ പരിപാടികളിൽ രാഷ്ട്രീയത്തിന തീതമായ പ്രതിപക്ഷ-ബഹുജന കൂട്ടായ്‌മയുടെ ഏകോപനമാണ് സമകാലിക ദേശിയ രാഷ്ട്രീയം ആവശ്യപ്പെടുന്നത്. അതിനു കോൺഗ്രസ്സ് പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ചുവടുകളിൽ ഈ മലയാളിയുടെ നിശബ്ദ സജീവ സാന്നിധ്യമുണ്ട്.

രാജ്യത്തിന്റെ അസ്തിത്വമായ മതേതരത്വവും അനിവാര്യമായ ബഹുസ്വരതയും വരും നാളുകളിൽ സംരക്ഷിക്കാൻ ബാധ്യസ്ഥമായ പ്രസ്ഥാന മാണ് കോൺഗ്രസ്.  പ്രസ്ഥാനത്തെ കൂടുതൽ ചടുലമായും ഊർജ്വസ്വലതയോടെയും മുന്നോട്ടു നയിക്കാൻ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പം കെ സി  പ്രയാണം തുടരുകയാണ് …..കെ.സി. ക്ക് ജന്മദിനാശംസകള്‍.

×