12 മണിക്കൂർ വിലാപയാത്ര, പങ്കെടുത്തത് 10 ലക്ഷത്തോളം ആളുകൾ, ഖാസിം സുലൈമാനിയുടെ അന്ത്യയാത്രയും ചരിത്രമായി

New Update

publive-image

ജനസാഗരങ്ങൾ സാക്ഷിയായി ...!

ഖാസിം സുലൈമാനിയുടെ (Qasem Soleimani) മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിൻറെ ജന്മനാടായ കെര്‍മാനില്‍ ഖബറടക്കം ചെയ്യപ്പെട്ടു.

Advertisment

10 ലക്ഷത്തോളം ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുകയുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 35 പേർ കൊല്ലപ്പെടുകയും 48 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു.

ജനലക്ഷങ്ങൾ അമേരിക്കക്കെതിരേ തുടരെത്തുടരെ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. " Death to Trumph , Death to Israel " ( ട്രംപിന്റെ മരണം ,ഇസ്രായേലിന്റെ മരണം) ഇതായിരുന്നു മുദ്രാവാക്യങ്ങൾ.

publive-image

ഇറാൻ, മുഴുവൻ അമേരിക്കൻ സേനയെയും തീവ്രവാദികളായി പ്രഖ്യാപിച്ചുകഴിഞ്ഞു. പശ്ചിമേഷ്യയിലെ അവരുടെ ഇടപെടൽ പൂർണ്ണമായും അവസാനിപ്പിക്കുമെന്നും അമേരിക്കയെ അനുകൂലിക്കുന്ന രാജ്യങ്ങൾ ക്കെതിരേ നടപടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പുനൽകി.

ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് ജെറീഫ് ഇങ്ങനെ ട്വീറ്റ് ചെയ്തു. " ഇസ്രായേലിനനുകൂലമായ അമേരിക്ക യുടെ നിലപാടുകൾ ഞങ്ങൾ അവസാനിപ്പിക്കും. 52 എന്ന സംഖ്യ ഓർമ്മിപ്പി ക്കുന്നവർ 290 എന്ന സംഖ്യയും ഓർത്താൽ നന്ന്.

1988 ൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട ഇറാൻ യാത്രാവിമാനത്തിലുണ്ടാ യിരുന്ന 290 യാത്രികരും കൊല്ലപ്പെട്ടിരുന്നു.

publive-image

ട്രംപ് അയാളുടെ ജീവിതത്തിൽ ഇന്നത്തേതുപോലെ ഇത്ര വലിയ ഒരു ജനക്കൂട്ടം കണ്ടിട്ടുണ്ടോ? പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കൻ ചെകുത്താന്മാരെ ഞങ്ങൾ തുരത്തു കതന്നെ ചെയ്യും. ഈ മേഖലയിലുള്ള നിങ്ങളുടെ ജോക്കർമാരെ ഇനിയും ആശ്രയിക്കുന്നത് വെറുതെയാകും."

ഇറാൻ വിദേശകാര്യമന്ത്രിയുടെ ജോക്കർ എന്ന പദപ്രയോഗം അമേരിക്കയെ പിന്തുണയ്ക്കുന്ന മേഖലയിലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടാണ്.

ഇറാനോടടുത്തുകിടക്കുന്ന അമേരിക്കൻ സൈനികത്താവളങ്ങൾ ഇറാൻ ആക്രമിക്കാൻ പദ്ധതിയിടു ന്നതായും റിപ്പോർട്ടുകളുണ്ട്.

kanappurangal
Advertisment