സംവിധായകന്‍ ജെ മഹേന്ദ്രന്‍ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 79 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. രാവിലെ പത്തുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം അഞ്ചു മണിക്ക് സംസ്കാരം നടക്കും.

Advertisment

publive-image

വിജയുടെ തെറി എന്ന സിനിമയിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് നടനെന്ന നിലയിലും ഒരുപാട് പ്രശംസ നേടി കൊടുത്തിരുന്നു. 1978ല്‍ പുറത്തിറങ്ങിയ മുള്ളും മലരും ആണ് അദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രം. അവസാനമായി അരവിന്ദ് സ്വാമി അഭിനയിച്ച് 2006 ല്‍ പുറത്തിറങ്ങിയ ശാസനം ആണ് സംവിധാനം ചെയ്തത്.

Advertisment