വീണ്ടും വീണ്ടും കടം വാങ്ങുന്ന തുക ഉപയോഗിച്ച് ശമ്പളവും പെൻഷനും നൽകാൻ മാത്രമാണ് ഉപയോഗിക്കുന്നത്. സംസ്‌ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ധൂർത്തും,ആഡംബരങ്ങളും വിനയായി. വീണ്ടും 1000 കോടി കടമെടുത്തു; കടം വാങ്ങിയിട്ടും ഖജനാവ് നിറയുന്നില്ല.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെ വീണ്ടും കോടികൾ വാങ്ങുകയാണ് സർക്കാർ. വികസനത്തിന്റെ പേരിൽ വീണ്ടും വീണ്ടും കടം വാങ്ങുന്ന തുക ഉപയോഗിച്ച് ശമ്പളവും പെൻഷനും നൽകാൻ മാത്രമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസവും പൊതു വിപണിയിൽ നിന്ന് 1000 കോടി രൂപ സർക്കാർ കടമെടുത്തിരുന്നു.

Advertisment

publive-image

കഴിഞ്ഞ ഏപ്രിലിൽ ആണ് 6000 കോടി രൂപ സർക്കാർ കടമെടുത്തത്. കോവിഡ് പ്രതിസന്ധി മറികടക്കാനാണ് കടം വാങ്ങുന്നതെന്നാണ് സർക്കാർ വാദം. എന്നാൽ മറ്റൊരു വശത്ത് കൂടി ആർഭാടങ്ങളും, അനാവശ്യ ചിലവുകളും അറുതിയില്ലാതെ തുടരുകയാണ്.

കോവിഡ് വരുത്തിയ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് ഏർപ്പെടുത്തിയിരുന്നു. ജനങ്ങളോട് സഹായവും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ശമ്പളവും പെൻഷനും കൊടുക്കാൻ ബുദ്ധിമുട്ടുമ്പോഴും സർക്കാർ ധൂർത്ത് തുടർന്ന് കൊണ്ടിരുന്നു. ഈ സമയമാണ് ഒന്നരകോടി രൂപ ചിലവഴിച്ച് സ്വകാര്യ കമ്പനിയിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്.

ഇതൊന്നും പോരാതെ സർക്കാരിന് എതിരായുള്ള കേസുകൾ വാദിക്കാൻ വേണ്ടി മാത്രം ലക്ഷങ്ങളാണ് പൊടിച്ചത്. പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാൻ വേണ്ടി മുംബൈയിൽ നിന്നുള്ള അഭിഭാഷകർക്ക് വേണ്ടി ഈ കോവിഡ് പ്രതിസന്ധിക്കിടയിലും ഒരു കോടിയോളം രൂപയാണ് ചിലവാക്കിയത്. വിരമിച്ച ഉദ്യോഗസ്‌ഥരെ വീണ്ടും സർക്കാർ സർവീസിലേക്ക് കുത്തി തിരുകി ഉയർന്ന ശമ്പളത്തിൽ നിയമിച്ചത് വഴിയും സർക്കാരിന് കോടികൾ ചിലവായി.

കടമെടുക്കുന്ന പണം, നികുതി,നികുതിയിതര വരുമാനം, ലോട്ടറി വരുമാനം, തുടങ്ങിയവയാണ് സർക്കാരിന്റെ പ്രധാന വരുമാനങ്ങൾ. ശമ്പളം,പെൻഷൻ,വായ്പകൾക്ക് പലിശ നൽകുക തുടങ്ങിയവയാണ് പ്രധാന ചിലവുകൾ. എന്നാൽ കഴിഞ്ഞ വർഷം പ്രതീക്ഷിച്ച ശ്രോതസുകളിൽ നിന്ന് സർക്കാരിന് വരുമാനം ഒന്നും തന്നെ ലഭിക്കാത്തതും തിരിച്ചടിയായി.

വികസന പ്രവർത്തനങ്ങൾ നടത്താനാണ് കടമെടുക്കുന്നത് എന്ന പൊള്ളയായ വാദമാണ് സർക്കാർ നിരത്തുന്നത്. കടമെടുത്ത തുക മുഴുവനും മുൻപ് വായ്പയെടുത്തതിന്റെ പലിശ അടയ്ക്കാനും, ശമ്പളവും, പെൻഷനും കൊടുക്കാനുമാണ് വിനിയോഗിച്ചത്. അല്ലാതെ ഈ തുക ഉപയോഗിച്ച് യാതൊരു വികസന പ്രവർത്തനങ്ങളും നടന്നില്ല. പരമാവധി 25,000 കോടി രൂപയാണ് സംസ്‌ഥാന സർക്കാരിന് ഒരു വർഷം കടമെടുക്കാൻ കഴിയുക.

Advertisment