കോവിഡ് ബാധിതന്റെ സംസ്കാരം ഏറ്റെടുത്ത് നടത്തി മുത്തോലി പഞ്ചായത്ത് മെമ്പർ എൻ.കെ ശശികുമാർ

New Update

publive-image

പാലാ:ജനപ്രതിനിധിയും ജനസേവകനും രണ്ടല്ല എന്ന് തെളിയിക്കുകയാണ് മുത്തോലി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിന്റെ ജനപ്രതിനിധിയും ബിജെപി സംസ്ഥാന സമിതി അംഗവുമായ എൻ.കെ ശശികുമാർ.

Advertisment

publive-image

കോവിഡ് ബാധിച്ച് മരിച്ച സുഹൃത്ത് പടിഞ്ഞാറ്റിൽകര മൂന്നു തൊട്ടിയിൽ ഭാസ്ഭാസ്കരന്റെ (63) സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് നടത്താൻ സേവാഭാരതിയുടെ കോവിഡ് പോരാളികളോടൊപ്പം നിന്ന് അവർക്ക് കൂടി മാതൃകയായി ശശികുമാർ.

publive-image

ഇന്ന് (ചൊവ്വ)പുലർച്ചെയാണ് ഭാസ്ക്കരൻ പാലാ ജനറൽ ആശുപത്രിയിൽ മരിച്ചത്. മൃതദേഹം ഏറ്റുവാങ്ങാനോ സംസ്കാര ചാങ്ങുകൾ ഏറ്റെടുത്ത് നടത്താനോ ബന്ധുക്കൾ പോലും മടിച്ചു നിന്നപ്പോഴാണ് സേവാഭാരതി പ്രവർത്തകർക്കൊപ്പം പിപിഇ കിറ്റ് ധരിച്ച് എൻ.കെ ശശികുമാർ മുന്നിട്ടിറങ്ങിയത്.

കോവിഡ് നിബന്ധനകൾ പാലിച്ച് ഇന്ന് രാവിലെ 11 ഓടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സേവാഭാരതി സന്നദ്ധ പ്രവർത്തകരായ കാർത്തിക്
കെ.എ, ഗോകുൽ എം, അഭിജിത് ഷാജി, ശങ്കർദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

pala news
Advertisment