വിശ്വാസികള്‍ അനുതാപത്തിന്റെ പുണ്യവുമായി ‘പാതി നോമ്പിലേക്ക്’

Tuesday, March 26, 2019

ജൂഡ്സൺകൊച്ചുപറമ്പൻ

ക്രൈസ്തവ വിശ്വാസികൾഅൻപതുനോമ്പിന്റെ പുണ്യവുമായി 25 ദിനം കടന്ന് പാതിനോബിലേക്ക് പ്രവേശിച്ചിരുന്നു. പാതി ബുധൻ എന്നും നടുനോബ് എന്നും ഈ ദിനം സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ അറിയപ്പെടുന്നു. ഇനിയുള്ള ഇരുപത്തിയഞ്ചു ദിവസം തീവ്രമായ പ്രാർത്ഥനായുടെയും ഉപവാസത്തിന്റെയുമാണ്.

‘പൽഗുത്താ തിരുനാൾ ‘ എന്ന സുറിയാനിയിൽവിളിക്കപ്പെടുന്ന ഈ തിരുനാൾ എല്ലായ്പ്പോഴും ബുധനാഴ്ചയായിരിക്കും ആചരിക്കുക. ഈ ദിവസങ്ങളിൽകേരളത്തിലെ നസ്രാണികൾമധുരംഉള്ളിൽവച്ച കൊഴുക്കട്ട പോലത്തെ പലഹാരങ്ങൾ ഉണ്ടാകുകയും അവ പള്ളികളിൽവിതരണം ചെയ്യുകയും ചെയ്യുമായിരുന്നു.

നാല്പതാം വെള്ളിയും അതിനോട് ചേർന്ന വരുന്ന ശനിയാഴ്ചയും ഇതുപോലെ കൊഴുക്കട്ട ഉണ്ടാക്കുന്ന പതിവ് ഇന്നും പലസ്ഥലങ്ങളിലും നിലനിൽക്കുന്നു. സിറോമലബാർസഭയിൽഅന്ന് വായിക്കുന്ന വേദഭാഗം സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു എന്ന് ഈശോ തന്റെ ജനത്തെ പഠിപ്പിക്കുന്ന ഭാഗമാണ്.

മാറിവരുന്ന പ്രാർത്ഥനകളിലെല്ലാം തന്നെ അപ്പവും ശരിരവും ഉപവാസവും നിത്യജീവനുമൊക്കെയാണ് വിഷയം ഒരു പക്ഷെ ഈ വേദഭാഗത്തെയും ഈ പ്രാർത്ഥനകളെയെല്ലാം സംഗ്രഹിച്ചകൊണ്ടായിരിക്കാം ഈ ദിനത്തിൽകൊഴുക്കട്ട പോലത്തെ പലഹാരങ്ങൾഉണ്ടാകുവാൻ തുടങ്ങിയത് .

യാക്കോബായ വിഭാഗത്തിൽപാതിനോബിൽആഘോഷമായി പള്ളിയുടെ നടുവിൽഗാഗുത്തൽത്താ നാട്ടുകയും ഈ ഗാഗുൽത്തായിൽസ്ലീവാ നാട്ടുകയും ചെയ്യുന്ന പതിവുണ്ട്. ഇസ്രായേൽജനം അവരുടെ വിമോചകനായ മൂശക്കെതിരെ തിരിഞ്ഞപ്പോൾദൈവമായ കർത്താവ് അവരെ അഗ്നിസർപ്പങ്ങളെ അയച്ച് ശിക്ഷിച്ചു.

സർപ്പത്തിന്റെ ദംശനമേറ്റവർ മരണപ്പെട്ടു. അവരെ രക്ഷിക്കുവാനായി കർത്താവിന്റെ നിർദ്ദേശപ്രകാരം മൂശ പിച്ചച്ചളകൊണ്ട് സർപ്പത്തെയുണ്ടാക്കി ഒരു കമ്പിൽഉയർത്തി നാട്ടി. ഈ പിച്ചള സർപ്പത്തെ നോക്കിയവർ ജീവനിലേക്കുപ്രവേശിച്ചു. ഇതു പോലെ മനുഷ്യപുത്രനും മരത്തിൽഉയരപ്പെടുമെന്നും അവനിലേക്ക് നോക്കുന്നവർ രക്ഷപ്രാപിക്കുമെന്നും ഈശോ ശിഷ്യൻമാരോട് പറഞ്ഞതിനെ അനുസ്മരിച്ച്കൊണ്ടാണ് ദേവാലയത്തിന്റെ മധ്യത്തിൽസ്ലീവാ നാട്ടുന്നത്.

‘ആത്മാവും ശരീരവും ഒരുമിച്ച് ഉപവസിക്കേണ്ടിയിരിക്കുന്നു. അതുവഴി ശരീരം അപ്പത്തിൽനിന്ന് ഉപവസിക്കുബോൾ ആത്മാവ് കുറ്റങ്ങളിൽ ഉപവസിക്കുന്നു. തെറ്റുകളുടെ ദുഷ്ടഭീഷണികളിൽനിന്ന് സ്വയം ഉപവസിക്കുന്നില്ലെങ്കിൽ ഭക്ഷണത്തിൽനിന്നുള്ള ഉപവാസം വ്യർദ്ധമാണ് ‘
– പാതിനോമ്പിന്റെ പ്രാർത്ഥന, വലിയ നോമ്പിന്റെ മദ്ധ്യബുധൻ

 

×