സൗദിക്ക് നേരെ ഹൂത്തി കലാപകാരികള്‍ അഞ്ചു മണിക്കൂറിനുള്ളില്‍ പത്ത് ഡ്രോണുകള്‍ അയച്ചു. എല്ലാം തകര്‍ത്തതായി സഖ്യസേന വക്താവ്.

author-image
admin
New Update

റിയാദ്-  സൗദിഅറേബ്യക്ക് നേരെ ഹൂതി കലാപകാരികള്‍ നടത്തുന്ന  ആക്രമണ പരമ്പര തുടരുന്നു. കഴിഞ്ഞ അഞ്ച് മണിക്കൂറിനിടെ യെമനില്‍നിന്ന് ഹൂത്തികള്‍ സ്‌ഫോക വസ്തുക്കള്‍ നിറച്ച പത്ത് ഡ്രോണുകള്‍ സൗദിക്ക് നേരെ അയച്ചതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി  ഞായറാഴ്ച രാവിലെ അഞ്ച് ഡ്രോണുകള്‍ തകര്‍ത്ത് അഞ്ച് മണിക്കൂര്‍ പൂര്‍ത്തിയാകും മുമ്പാണ് വീണ്ടും അഞ്ച് ഡ്രോണുകള്‍ അയച്ചതെന്ന് കേണല്‍ മാലിക്കി പറഞ്ഞു.

Advertisment

publive-image

യെമനിലെ മാരിബില്‍ ഗണ്യമായ സൈനിക മുന്നേറ്റം നടന്നരിക്കുന്ന പശ്ചാത്തലത്തിലാണ് ഹൂത്തികള്‍ സൗദിക്കുനേരെ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സിവിലിയന്‍ കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൃത്യമായ നിരീക്ഷണത്തിലൂടെ ഡ്രോണുകളും മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ തകര്‍ക്കുന്നുണ്ടെന്നും സഖ്യസേന വക്താവ് പറഞ്ഞു.

കഴിഞ്ഞ രനാടഴ്ചയായി നിരവധി തവണയാണ് സൗദി അറേബ്യക്ക് നേരെ ഹൂതി കലാപകാരികള്‍ ഡോണ്‍ ആക്രമണം നടത്തിയത് . ഹൂതികളുടെ എല്ലാ ശ്രമങ്ങളും സൗദി  അറേബ്യ പരാജയപെടുത്തിയിരുന്നു.

Advertisment