സംഗീത ചക്രവവർത്തി മുഹമ്മദ് റഫിയെ ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുസ്മരിക്കുന്നു

അബ്ദുള്‍ സലാം, കൊരട്ടി
Monday, July 30, 2018

ഷാർജ: സംഗീത ലോകത്ത് ജനലക്ഷങ്ങളുടെ ആദരവ് നേടിയെടുത്ത് പ്രശസ്തിയുടെ അത്യുന്നതയിലെത്തിയ മുഹമ്മദ് റഫിയുടെ ചരമദിനമായ ജൂലായ് 31 ന് ദർശനയും ചിരന്തനയും സംയുക്തമായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അനുസ്മരണം സംഘടിപ്പിക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അറിയിച്ചു. രാത്രി 7 മണിക്കാണ് അനുസ്മരണം.

Image result for മുഹമ്മദ് റഫി

യു. എ. ഇ എക്സ്ചേഞ്ച് മീഡിയ ഡയരക്ടറും, മാധ്യമ-ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖനുമായ കെ.കെ.മൊയ്തീൻകോയ മുഖ്യാഥിതിയായിരിക്കും, കൂടാതെ എ.ഇ.യിലെ സാമൂഹ്യ-സാംസ്കാരിക-മാധ്യമ രംഗങ്ങളിലെ വ്യക്തിത്വങ്ങളും റാഫി ഗായകരും ചടങ്ങിൽ പങ്കെടുക്കും

×