/sathyam/media/post_attachments/4EJwbz09UZipzZAG6GCT.jpg)
കൊടുവള്ളി: ഗൾഫ് യുദ്ധകാലത്തേക്കാൾ മാനസിക സമ്മർദ്ധത്തിലാണ് പ്രവാസികളിപ്പോൾ. അരുടെ മടക്കയാത്രയിൽ കേന്ദ്ര- കേരള സർക്കാർ തുടരുന്ന മൗനത്തിനെതിരെ സന്ന ദ്ധസംഘടനകളുമായി ചേർന്ന് പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം മമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയാണ്.
15 ലക്ഷത്തോളം പ്രവാസികളാണ് കോവിഡ് കാലത്ത് മാത്രം കേരളത്തിലേക്ക് തിരിച്ച് വന്നത് ഇത് കേരളത്തിൽ നിന്നുള്ള പ്രവാസി ജനസംഖ്യയുടെ 50% ത്തോളം വരും. അസംഘടിത തൊഴിലാളി വിഭാഗം എന്ന മിഥ്യാധാരണയിലാണ് കേന്ദ്ര - കേരളസർക്കാർ പ്രവാസി പ്രശ്നങ്ങളെ സമീപിക്കുന്നത്.
രാജ്യത്ത് പ്രവാസ ജീവിതം ആരംഭിച്ചതിനുശേഷമുള്ള അതിരൂക്ഷമായ തൊഴിൽ നഷ്ടമാണ് പ്രവാസികൾ ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിലും അവസ്ഥകളിലും ഈ കാര്യങ്ങൾ കേന്ദ്ര കേരള സർക്കാരിൻറെ ശ്രദ്ധയിൽ പ്രവാസികൾ പ്പെടുത്തിയതാണ്.
പക്ഷേ സാധ്യമായിരിക്കുന്ന യാതൊരു പരിഹാരവും സർക്കാറിന്റെ ഭാഗത്തുനിന്ന് ഇന്നോളം ഉണ്ടായിട്ടില്ല തൊഴിൽമേഖലയിൽ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നതും, ശമ്പളം വെട്ടിക്കുറക്കുന്നതും തൊഴിൽ കരാർ പാലിക്കാതെ പ്രവാസികളെ പിരിച്ചുവിടുന്നതും ഇപ്പോൾ പതിവാണ്. കോടതിയിൽ പോലും പരാതി നൽകാൻ പറ്റാത്ത സാഹചര്യമാണ് വിദേശരാജ്യങ്ങളിൽ ഇപ്പോൾ നിലനിൽക്കുന്നത് .
തൊഴിൽമേഖലയിൽ അതിരൂക്ഷമായിരിക്കുന്ന ഈ സാഹചര്യം ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിലെ ഗവൺമെന്റുമായി ആശയവിനിമയം നടത്താൻ സർക്കാർ മുതിരാത്തത് ഖേദകരമാണ്.
ഈ നില തുടർന്നാൽ ശേഷിക്കുന്ന പ്രവാസികൾ കൂടി നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യങ്ങൾ ഉണ്ടാകും ആയതിനാൽ ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ സഹായം തേടാൻ പ്രവാസി കോൺഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.
വ്യത്യസ്ത പ്രവാസി സംഘടനകൾക്കും പ്രവർത്തകർക്കും പ്രവാസി കോൺഗ്രസുമായി സഹകരിക്കാവുന്നതാണ്. നമ്പർ. 7510211730.