ജനാഭിലാഷമനുസരിച്ച് ഖേല്‍രത്‌നയുടെ പേര് മാറ്റിയ പ്രധാനമന്ത്രീ, കഴിഞ്ഞ കുറെ മാസങ്ങളായി അങ്ങേയ്ക്ക് വരുന്ന അപേക്ഷയും അഭ്യര്‍ത്ഥനയും അങ്ങ് കാണുന്നില്ലേ ? പെട്രോള്‍-ഡീസല്‍ വില കുറയ്ക്കണമെന്ന രാജ്യത്തിന്റെ മുഴുവന്‍ അഭ്യര്‍ത്ഥനയും കാണാത്ത പ്രധാനമന്ത്രി കണ്ടത് ഖേല്‍രത്‌നയില്‍ രാജീവ് ഗാന്ധിയുടെ പേര് മാറ്റണമെന്നത് മാത്രം ! രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ കായിക പുരസ്‌ക്കാരത്തിന്റെ പേര് മാറ്റിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകും. രാജ്യമൊന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇന്ധനവിലയില്‍ ഇടപെടാത്ത പ്രധാനമന്ത്രിയുടെ നടപടിയില്‍ വിമര്‍ശനം രൂക്ഷമാകുന്നു

New Update

publive-image

കൊച്ചി: ഇന്ത്യയില്‍ കായിക രംഗത്തെ സമുന്നത പുരസ്‌കാരമായ ഖേല്‍ രത്നയ്ക്കൊപ്പം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരൊഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ന്യായം അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് രാജീവ്ഗാന്ധിക്ക് പകരം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലേക്ക് മാറ്റിയതെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറഞ്ഞിരുന്നു.

Advertisment

തന്റെ രാഷ്ട്രീയ തീരുമാനത്തിന് പിന്നില്‍ അതാണെന്നു പോലും വ്യക്തമാക്കാതെ ജനങ്ങളുടെ അപേക്ഷയുടെ പേരിലാണ് താന്‍ ഇടപെട്ടതെന്നാണ് പ്രധാനമന്ത്രി പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് അപേക്ഷിക്കുന്ന ഒരു കാര്യമുണ്ട്. പെട്രോള്‍-ഡീസല്‍ വിലയുടെ അനിയന്ത്രിതമായ കുതിപ്പ്.

ഇതിലൊന്ന് ഇടപെട്ട് കുറയ്ക്കണമെന്ന് സമൂഹത്തിന്റെ നാനതുറകളില്‍പെട്ടവര്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചിരുന്നു. പലരും അദ്ദേഹത്തിന്റെ കാലുപിടിച്ചാണ് അപേക്ഷിച്ചത്. പക്ഷേ ധ്യാന്‍ചന്ദിന്റെ പേരു നല്‍കണമെന്നു പറഞ്ഞു വന്ന അപേക്ഷകള്‍ മാത്രമെ ദൗര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രി കണ്ടുള്ളു.

ഇതോടെ സംഭവിച്ചത് നാള്‍ക്കുനാള്‍ പെട്രോള്‍ - ഡീസല്‍ വില കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ധനവില ഉയരുന്നില്ല എന്നത് ആശ്വാസമാണ്. പക്ഷേ ഇപ്പോഴും വില 100നു മുകളിലാണ് എന്നത് സാധാരണക്കാരെ വലയ്ക്കുകയാണ്.

കേരളത്തില്‍ ഇന്ന് പെട്രോളിന് 103.88 രൂപയും, ഡീസലിന് 96.52 രൂപയുമാണ്. ഇതിനൊരാശ്വാസം തരാതെയാണ് കായിക അവാര്‍ഡിന്റെ പേര് മാറ്റാന്‍ ജനം പറഞ്ഞത് കേട്ടുവെന്ന പ്രധാനമന്ത്രിയുടെ വാദം പൊള്ളയാകുന്നത്. നേരത്തെ രാജീവ് ഗാന്ധിയുടെ പേര് മാറ്റുക എന്ന രാഷ്ട്രീയ അജണ്ട തന്നെയാണ് പ്രധാനമന്ത്രി നടപ്പിലാക്കിയതെന്ന് വാദം ഇതോടെ ശക്തിപ്പെടുകയാണ്.

narendra modi
Advertisment