കോഴിക്കോട്‌

കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ മാവുള്ളപൊയിൽ മലയിൽ അപകട ഭീഷണി ഉയർത്തുന്ന പാറക്കെട്ട് മുറിച്ചു മാറ്റണം – സംയുക്ത കർഷക സമിതി

മജീദ്‌ താമരശ്ശേരി
Tuesday, July 27, 2021

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ മാവുള്ളപൊയിൽ മലയിൽ ഭീഷണിയായി നിൽക്കുന്ന കുറ്റൻ പാറകെട്ട് അടിഭാഗം അടർന്ന് മാറി എപ്പോൾ വേണമെങ്കിലും നീങ്ങി താഴ് വാരത്ത് പതിക്കുമെന്ന സ്ഥിതിയിലാണ്.

മഴ കനത്ത് പെയ്യുന്ന സമയത്ത് താഴെ മലയടിവാരത്ത് താമസിക്കുന്ന അനേകം കുടുബങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്. മാവുള്ളപൊയിൽ മലയിൽ നിൽക്കുന്ന കുറ്റൻ പാറകെട്ട് ശാസ്ത്രീയമായ രിതിയിൽ പൊട്ടിച്ച് മാറ്റാനുള്ള നടപടി ഉടൻ സ്വികരിക്കണമെന്ന് താമരശ്ശേരി തഹസിൽദാർക്ക് നൽകിയ നിവേദനത്തിൽ സംയുക്ത കർഷക സമിതിക്കുവേണ്ടി താലൂക്ക്
വികസനസമതി മെമ്പർ കെ.വി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

×