റിയാദ്: വാഹന അപകടത്തെ അപകടത്തെ തുടർന്ന് കഴിഞ്ഞ പതിനഞ്ച് വർഷമായി കോമയിൽ കഴിയുന്ന സൗദി രാജകുമാരൻ വിരലുകൾ ചലിപ്പിച്ച് തുടങ്ങി. ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെടുന്ന വലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരനാണ് കൂടുതൽ പ്രതീക്ഷകൾ നൽകി തന്റെ കൈവിരലുകൾ അടുത്ത് നിൽക്കുന്നയാളുടെ സംസാരത്തിനനുസരിച്ച് തുടർച്ചയായി അനക്കിയത്.
/sathyam/media/post_attachments/GBUYyOVw60GEV2t5vX5t.jpg)
രാജകുമാരൻ കൈവിരലുകൾ ആനക്കുന്ന വീഡിയോ ഇതിനകം തന്നെ നിരവധിയാളുകളാണ് ഷെയർ ചെയ്‌തത്. ഇദ്ദേഹത്തിന്റെ മടങ്ങി വരവ് വേഗമാകട്ടെയെന്നാണ് ഏവരുടെയും പ്രാർത്ഥന. അറബ് കോടീശ്വരൻ വലീദ് ബിൻ ത്വലാൽ രജകുമാരന്റെ സഹോദര പുത്രൻ കൂടിയാണ് വലീദ് ബിൻ ഖാലിദ് രാജകുമാരൻ.
2005 ൽ ഉണ്ടായ ഒരു കാർ അപകടത്തെ തുടർന്നാണ് വലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ അനക്കമില്ലാത്ത അവസ്ഥയിലേക്ക് ആശുപത്രി കിടക്കയിലേക്ക് നീങ്ങിയത്. പതിനാറാം വയസിൽ സൈനിക അക്കാദമി പഠനത്തിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് കോമ സ്ഥിതിയിലേക്ക് പോയ ഇദ്ദേഹത്തെ “ഉറങ്ങുന്ന രാജകുമാരൻ” എന്നാണു വിശേഷിപ്പിക്കുന്നത്.
രാജകുമാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ അമേരിക്കൻ, സ്‌പാനിഷ് ഡോക്ടർ സംഘം ശ്രമിച്ചെങ്കിലും തലച്ചോറിലേക്ക് രക്ത സ്രാവം നിർത്താൻ സാധിച്ചെങ്കിലും ഇദ്ദേഹം കോമയിൽ തന്നെ തുടരുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണു പ്രതീക്ഷ നൽകി വിരലുകൾ അനക്കി തുടങ്ങിയത്എന്നാൽ അത് പേരിന് മാത്രമായിരുന്നു കൈവിരല്‍ അനക്കിയത്. അതിനു ശേഷം ഇപ്പോൾ കൂടുതൽ അനക്കം സംഭവിച്ചത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. ഉടൻ യഥാർത്ഥ ജീവിതത്തിലേക്ക് രാജകുമാരൻ തിരിച്ചു വരട്ടെയെന്നാണ് ഏവരുടേയും പ്രാർത്ഥന. രാജകുമാരന്‍ കൈരലുകള്‍ അനക്കിയത് വലിയവാര്‍ത്തയായിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us