ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത സീല്‍ വ്യാജം ; ശിവരഞ്ജിത്ത് പിഎസ്‌സിക്ക് സമര്‍പ്പിച്ച് കായിക സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, July 15, 2019

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കേളേജില്‍ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത സീല്‍ വ്യാജം.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെ ശിവരഞ്ജിത്ത് പിഎസ്‌സിക്ക് സമര്‍പ്പിച്ച് കായിക സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലുള്ള ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സര്‍ട്ടിഫിക്കറ്റാണ് ശിവരഞ്ജിത്ത് പിഎസ്‌സിയില്‍ ഹാജരാക്കിയത്. പോലീസ് പിഎസ്‌സിയോട് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ ശിവരഞ്ജിത്തിനെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.

×