റിയാദ്: കോവിഡ് വാക്സിനേഷന്റെ രണ്ടാമത് ഡോസ് ഇന്ന് സൗദി ആരോഗ്യമന്ത്രി ഡോ: തൗഫീഖ് അൽ റബീഅ സ്വീകരിച്ചു. രണ്ടാമത് ഡോസ് സ്വീകരിച്ച മന്ത്രി തനിക്ക് തവക്കൽനാ ആപ് വഴി ഹെൽത്ത് പാസ്പോർട്ട് ലഭിച്ചതായി വെളിപ്പെടുത്തി.
/sathyam/media/post_attachments/t5P2IMNvPLpfhUP29UZp.jpg)
രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചയാളെ പ്രതിരോധ ശേഷി ഉള്ളയാളായി പരിഗണിക്കും. ഹെൽത്ത് പാസ്പോർട്ട് വഴി ഇവരുടെ ആരോഗ്യ നിലയെക്കുറിച്ച് തുടർ വിലയിരുത്തലുകൾ സാധ്യമാകുകയും ചെയ്യും
സൗദിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഹെൽത്ത് പാസ്‌പോർട്ട്. ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയും, ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായിയ) ചെയർമാൻ അബ്ദുല്ലാഹ് അൽ ഗാംദിയും സംയുക്തമായാണ് ഇന്ന്‍ പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ “സിഹതീ” ആപ്ലിക്കേഷൻ വഴിയാണ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചവർക്ക് ആരോഗ്യ പാസ്‌പോർട്ടുകൾ നൽകുക തവക്കൽന ആപ്ലിക്കേഷനുമായി ചേർന്നാണ് പുതിയ സംവിധാനം സജ്ജീകരിക്കുന്നത്.
കൊവിഡ് വാക്‌സിൻ രണ്ട് ഡോസുകൾ പൂർത്തിയാക്കുന്നവർക്കാണ് പാസ്‌പോർട്ടുകൾ നൽകുകയെന്നും ആരോഗ്യ പാസ്‌പോർട്ട് നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളി ലൊന്നാണ് സൗദിയെന്നും ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായിയ) ചെയർമാൻ അബ്ദുല്ലാഹ് അൽ ഗാംദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us