New Update
ലഖ്‌നൗ: ഭരണഘടനാ ദിനത്തില്‍ അംബേദ്കര്‍ പ്രതിമ നശിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആസംഗഡിലാണ് അംബേദ്കര്‍ പ്രതിമ നശിപ്പിച്ചത്. ദുര്‍ഗേഷ് യാദവ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
/sathyam/media/post_attachments/Hp4XpzKz5yElBmt2xaG7.jpg)
നിസാമാബാദ് പ്രദേശത്തെ ഭൈറോണ്‍പുര്‍കല ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരത്തോ ടെയാണ് സംഭവം. പ്രദേശത്തെ പ്രൈമറി സ്‌കൂളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമ മദ്യപിച്ചെത്തിയ സംഘമാണ് നശിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ആസംഗഡ് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അസംഗഡില്‍ ഇതാദ്യമായല്ല അംബേദ്കറുടൈ പ്രതിമ നശിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കപ്തംഗഞ്ച് പോലീസ് സ്‌റ്റേഷന് കീഴിലുള്ള രാജപ്പട്ടി ഗ്രാമത്തില്‍ അംബേദ്കറുടെ പ്രതിമ നശിപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us