കാപ്പന്റെ പിടിവാശി തീര്‍ന്നു ! കുട്ടനാട്ടിലേക്ക് പോകാന്‍ നീന്തല്‍ പഠിക്കാന്‍ കാപ്പന്‍ ഒരുങ്ങുന്നു. കുട്ടനാട് കിട്ടിയാല്‍ മത്സരിക്കും. കുട്ടനാട് ഇല്ലെങ്കില്‍ ഇടതു ശക്തികേന്ദ്രമായ എലത്തൂരും കാപ്പന്റെ പരിഗണനയില്‍. ശക്തികേന്ദ്രമൊന്നും കാപ്പനായി നല്‍കേണ്ടെന്ന് ഇടതു തീരുമാനം !

New Update

publive-image

കോട്ടയം: പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശരദ് പവാറും നിലപാട് മാറ്റിയതോടെ പാലാ എംഎല്‍എ മാണി സി കാപ്പന്‍ മറ്റു മണ്ഡലത്തിലേക്ക് കണ്ണു വയ്ക്കുന്നു. എന്‍സിപിയുടെ മണ്ഡലമായ കുട്ടനാട്, എലത്തൂര്‍ എന്നിവയാണ് കാപ്പന്‍ ലക്ഷ്യമിടുന്നത്. വിജയ സാധ്യതയുള്ള ഒരു മണ്ഡലം നല്‍കണമെന്നാണ് കാപ്പന്റെ ആവശ്യം.

Advertisment

നേരത്തെ പാലാ ജോസ് കെ മാണി വിഭാഗത്തിന് വിട്ടുകൊടുക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ എല്‍ഡിഎഫ് നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനി പാലാ ലക്ഷ്യമിട്ട് പോരടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു കാപ്പന് ബോധ്യമായിട്ടുണ്ട്. ദേശീയ നേതൃത്വം നടത്തുന്ന ചര്‍ച്ചയും തുടര്‍ന്ന് മുന്നണി മാറ്റവുമൊക്കെ കാപ്പന്‍ സ്വപ്‌നം കണ്ടിരുന്നു.

എന്നാല്‍ അതൊന്നും ഇനിയുണ്ടാകില്ലെന്നു തന്നെയാണ് കാപ്പന് ലഭിച്ചിരിക്കുന്ന സൂചനകള്‍. അതുകൊണ്ടുതന്നെയാണ് പവാര്‍ പറഞ്ഞാല്‍ മാറി നില്‍ക്കാമെന്ന നിലപാടിലേക്ക് കാപ്പന്‍ എത്തിയത്.

നേരത്തെ എകെ ശശീന്ദ്രന്‍ നടത്തിയ ചില അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ കാപ്പന് കുട്ടനാട് സീറ്റ് നല്‍കാമെന്ന ധാരണ ഉരുത്തിരിഞ്ഞിരുന്നു. എന്നാല്‍ കുട്ടനാടും മുട്ടനാടും വേണ്ടെന്നും തനിക്ക് നീന്താന്‍ അറിയില്ലെന്നുമായിരുന്നു കാപ്പന്റെ പരിഹാസം. അതുകൊണ്ടുതന്നെ കാപ്പന്‍ നീന്തല്‍ പഠിച്ചു തുടങ്ങിയോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

ഇതിനു പുറമെ എലത്തൂരും കാപ്പന്റെ മനസിലുണ്ട്. എലത്തൂരില്‍ ഇക്കുറി ശശീന്ദ്രന്‍ മത്സരിക്കില്ലെന്നാണ് സൂചന. ഉറച്ച ഇടതു കോട്ടയായ എലത്തൂര്‍ കിട്ടിയാല്‍ മത്സരിക്കാമെന്നു തന്നെയാണ് കാപ്പന്റെ മോഹം.

ncp kottayam news mani c kappan
Advertisment