കോഴിക്കോട് കായികതാരമായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റു ചെയ്തു

New Update

publive-image

താമരശ്ശേരി:കായികതാരമായ വിദ്യാർത്ഥിനിയെ പീഢിപ്പിച്ച കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂകൂളിലെ കായിക അധ്യാപകൻ കോടഞ്ചേരി നെല്ലിപ്പൊയിൽ മീൻമുട്ടി സ്വദേശി തെയ്യപ്പാറ താമസക്കാരനുമായ വട്ടപ്പാറയിൽ വി.ടി മിനീഷിനെ പോക്സോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

പരാതിക്കാരിയായ വിദ്യാർത്ഥിനി പ്രായപൂർത്തി ആവുന്നതിന് മുമ്പ് 26-12-2019 ന് വിദ്യാർത്ഥിനി താമസിക്കുന്ന കട്ടിപ്പാറ സ്കൂളിന് അടുത്തുള്ള വാടകമുറിയിൽ നിന്നും നെല്ലിപ്പൊയിൽ ഉള്ള മനീഷിൻ്റെ ബന്ധുവീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.

പ്രതി പലതവണ വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയും, ലൈഗിംക അതിക്രമത്തിന് വിധേയമാക്കുകയും, മാനഹാനി വരുത്തുകയും ചെയ്തതായും, സ്കൂളിലെ കായിക മുറിയിൽ നിന്നു പോലും കടന്ന് പിടിച്ചതായും പരാതിയിൽ പറയുന്നു. പ്രതിക്കെതിരെ താമരശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്ത് IPC 363,354, POCSO 10 RW, 9 ( F), 9 (L), വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു.

പ്രതി സമാനമായി രീതിയിൽ മറ്റു വിദ്യാത്ഥികളോടും പെരുമാറിയതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. നെല്ലിപ്പൊയിൽ സ്കൂളിൽ നിന്നും സ്വഭാവ ദൂഷ്യത്തിന് നേരത്തെ നടപടി നേരിട്ടയാളാണ് പ്രതി. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്ത് ജയിലിൽ അടച്ചു. താമരശ്ശേരി ഡി വൈ എസ് പി അഷറഫിൻ്റെ മേൽനോട്ടത്തിൽ എസ് ഐ ലളിതക്കാണ് അന്വേഷണ ചുമതല

kozhikode news
Advertisment