കാറില്‍ നിന്ന് ടയര്‍ ഊരി തെറിച്ചു, പോസ്റ്റിലിടിച്ച് വീണത്‌ നടന്നുപോയ യുവതിയുടെ തലയിലേക്ക് (നടുക്കുന്ന വീഡിയോ)

New Update

നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചാലും നടന്നുപോയാലും മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഒരു വീഴ്ച ജീവഹാനിക്ക് ഇടയാക്കാം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Advertisment

publive-image

റോഡിലൂടെ നടന്നുപോകുകയാണ് യുവതി. ഈസമയത്ത് കാറില്‍ നിന്ന് ഊരി തെറിച്ച് പാഞ്ഞെത്തുന്ന ടയര്‍ ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഔട്ട് ഓഫ് കോണ്‍ടെക്‌സ്റ്റ് ഹ്യൂമന്‍ റെയ്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് നടുക്കുന്ന വീഡിയോ പങ്കുവെച്ചത്. കാറില്‍ നിന്ന് ഊരി തെറിച്ച് പാഞ്ഞെത്തുന്ന ടയര്‍ യുവതിയുടെ പിന്‍വശത്ത് ഇടിക്കുന്നതാണ് ദൃശ്യങ്ങളില്‍.

https://twitter.com/i/status/1334403830667206657

യുവതിയുടെ തൊട്ടരികിലൂടെ കടന്നുപോയ ടയര്‍ തൊട്ടരികിലുള്ള വെയ്റ്റിംഗ് ഷെഡ്ഡിന്റെ മതിലില്‍ ഇടിച്ച് തിരിച്ചുവന്നാണ് യുവതിയുടെ പിന്നില്‍ തട്ടുന്നത്. എവിടെയാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല.

all video news viral video
Advertisment