യു.എ.ഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു. രണ്ട് പുതിയ സഹമന്ത്രിമാര്‍.

New Update

അബുദബി: യു.എ.ഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു. രണ്ട് പുതിയ സഹമന്ത്രിമാരെ കൂടി നിയമിച്ച് കൊണ്ടാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചത്. അബൂദബിയില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശൈഖ് ഷക്ബത് ബിന്‍ നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നെഹ്യാനന്‍, ഖലീഫ ഷഹീന്‍ അല്‍ മറാര്‍ എന്നിവരെ സഹമന്ത്രിമാരായി നിയമിച്ചു. വിദേശകാര്യ മന്ത്രിയായിരുന്ന ഡോ. അന്‍വര്‍ ഗര്‍ഗാഷിനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന്റെ നയതന്ത്ര ഉപദേശകനായി നിയമിച്ചു.

Advertisment

publive-image

പ്രസിഡന്റിന്റെ സാംസ്‌കാരിക ഉപദേശകനായി സാകി അന്‍വര്‍ നുസീബിനെയും നിയമിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു. മുന്‍കാല സംഭാവനകള്‍ക്കുള്ള ആദരമായാണ് ഗര്‍ഗാഷിനെയും നുസീബിനെയും ഉപദേശകരാക്കിയത്. ചടങ്ങില്‍ പ്രധാന നേതാക്കള്‍ സന്നിഹിതരായിരുന്നു.

Advertisment