/sathyam/media/post_attachments/AfQUjcLNlIzuzx6Jp5KI.jpg)
പാലാ: പാലായില്‍ ളാലം തോട്ടില്‍ കുളിക്കാനിറങ്ങിയ മണിപ്പൂരി സ്വദേശികള്‍ ഒഴുക്കില്‍പെട്ടു. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരായ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ മുതൽ പാലായിലും പരിസര പ്രദേശങ്ങളിലും മഴ മാറി തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു.അതുകൊണ്ടു തന്നെ കുളിക്കാനുള്ളവർ തൊട്ടിലിറങ്ങുന്നുണ്ടായിരുന്നു.മണിപ്പൂർ സ്വദേശികൾ തോട്ടിലിറങ്ങുന്നതിനിടെ ശക്തിയേറിയ ഒഴുക്കില്‍പെടുകയായിരുന്നു.
/sathyam/media/post_attachments/CsSpkwczVs748Ka7Zyeg.jpg)
പാലായിലെ സ്റ്റേഡിയത്തിന് സമീപത്തുണ്ടായിരുന്ന കായികാധ്യാപകര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.ഉടൻ തന്നെ നാട്ടുകാർ പോലീസിനെയും ,ഫയർ ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു.പാലാ പോലീസും ഫയര്‍ഫോഴ് ഉടനെത്തി ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
ശാരീരികമായി അവശരായ ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവം കണ്ടു നിന്ന നാട്ടുകാരാണ് സ്റ്റേഡിയത്തിലെ കായീക അധ്യാപരെയും പോലീസിനെയും വിവരം ധരിപ്പിച്ചത്.ഫയർ ഫോഴ്‌സും ,പോലീസും താമസം വിനാ എത്തിച്ചേർന്നതിനാൽ നാട് വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us