നാല് മാസം ഗർഭിണിയായ യുവതി ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു.

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Wednesday, May 27, 2020

ജിദ്ദ:  മലപ്പുറം സ്വദേശിനി ഗർഭിണിയായ യുവതി   ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. തിരൂരങ്ങാടി കുണ്ടൂർ ഉള്ളക്കംതൈൽ വീട്ടിൽ അനസിന്റെ ഭാര്യ ജാസിറ (27) ആണ് മരിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് (ബുധൻ) പുലർച്ചെ ജിദ്ദയിലെ ഹസൻ ഗസാവി ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.  നാല് മാസം ഗർഭിണിയായിരുന്നു  . ജിദ്ദയില്‍ ജോലി ചെയ്യുന്ന  ഭർത്താവിന്റെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയതാണ് ഇവര്‍ നാല് വയസായ ഒരു ആണ്‍കുഞ്ഞുണ്ട്‌

 

×