അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി സഹാമഭ്യര്‍ത്ഥിച്ച് ലൈവില്‍ വന്ന കരഞ്ഞ വര്‍ഷ എന്ന പെണ്‍കുട്ടി മലയാളികളുടെ നൊമ്പരമായി മാറിയിരുന്നു. തുടര്‍ന്ന് സുമനസുകള്‍ സഹായിക്കുകയും വര്‍ഷയുടെ അമ്മയുടെ ശസ്ത്രക്രിയ നടക്കുകയും ചെയ്തിരുന്നു. വര്‍ഷ തന്നെയായിരുന്നു സ്വന്തം അമ്മയ്ക്ക് കരള്‍ പകുത്ത് നല്‍കിയത്.
പിന്നെ കിട്ടിയ പണം ആവശ്യപ്പെട്ട് ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് വര്‍ഷ രംഗത്തെത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ വര്‍ഷ അഭിനയിച്ച ഒരു വെബ്‌സീരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. താനൊരു കലാകാരി കൂടിയാണ് തെളിയിച്ചിരിക്കുകയാണ് ഈ കണ്ണൂര്‍ സ്വദേശിനി.
പ്രതികാരത്തിന്റെയും കൊലപാതകത്തിന്റെയും കഥ പറയുന്ന സീരിസിന്റെ പേര് 'തീ ഫീല്‍ ദ ഫ്‌ളൈം' എന്നാണ്. വാഗതനായ ഉണ്ണി ഉദയനാണ് തിരക്കഥയും സംവിധാനവും. ചോക്ലേറ്റ് മീഡിയയിലൂടെയാണ് തീയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. വര്‍ഷയ്‌ക്കൊപ്പം രണ്ട് പെണ്‍കുട്ടികള്‍ കൂടി കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയ്ക്കൊപ്പം ആശുപത്രിയില്‍ വിശ്രമത്തിലാണ് വര്‍ഷ ഇപ്പോള്‍.