New Update
/sathyam/media/post_attachments/ijp9RVBaG88W7RVwJRFu.jpg)
പാലാ:പുലിയന്നൂർ മഹാദേവക്ഷേത്രത്തിലെ ആലിൻ ചുവട്ടിലുള്ള കാണിക്കമണ്ഡപം കുത്തിത്തുറന്ന് മോഷണം. കാണിക്കമണ്ഡപത്തിൻ്റെ ഗ്രില്ലിൻ്റെ താഴും കാണിക്കവഞ്ചിയുടെ താഴും കുത്തിത്തുറന്നു.
Advertisment
ആയിരത്തഞ്ഞൂറോളം രൂപാ കവർന്നതായി കരുതുന്നു. പത്തു ദിവസം മുമ്പ് ദേവസ്വം അധികൃതർ കാണിക്കവഞ്ചി തുറന്ന് തുക എടുത്തിരുന്നതിനാൽ കാര്യമായ പണം ഇപ്പോഴുണ്ടായിരുന്നില്ല. പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുലർച്ചെയുള്ള നടപ്പുകാരാണ് കാണിക്കവഞ്ചി തുറന്നു കിടക്കുന്നത് കണ്ടത്. കുറെ നാണയങ്ങൾ പുറത്ത് ചിതറിക്കിടപ്പുമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us