റഫ്രിജറേറ്റർ, ടിവി, പാചക വാതക സിലിണ്ടർ, ഗ്യാസ് അടുപ്പ്, വാഷിങ് മെഷീൻ..! പൂട്ടിയിട്ട വീട്ടിൽനിന്നു കട്ടിലും എസിയുമടക്കം എല്ലാം കവർന്ന് പെരുങ്കള്ളൻ

New Update

ഒടുവങ്ങാട് : പൂട്ടിയിട്ട വീട്ടിൽനിന്നു കട്ടിലും എസിയുമടക്കം എല്ലാം കവർന്നു പെരുങ്കള്ളൻ. ഒടുവങ്ങാട് അത്താണി പറമ്പിൽ വടക്കേ പുത്തൻമഠത്തിൽ ശിവരാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്നാണു സാധനങ്ങൾ നഷ്ടമായത്.

Advertisment

publive-image

ഇവിടെ സ്ഥിരതാമസം ഇല്ല. വീട്ടിലുണ്ടായിരുന്ന റഫ്രിജറേറ്റർ, ടിവി, പാചക വാതക സിലിണ്ടർ, ഗ്യാസ് അടുപ്പ്, വാഷിങ് മെഷീൻ, ബെഡ്, പാത്രങ്ങൾ തുടങ്ങി സകല സാധനങ്ങളും കവർന്നിട്ടുണ്ട്.

വാതിലിന്റെ പൂട്ട് കള്ളതാക്കോൽ ഉപയോഗിച്ചാകാം തുറന്നതെന്നു പൊലീസ് പറഞ്ഞു. വീട് വൃത്തിയാക്കാൻ എത്തിയ സ്ത്രീയാണു മോഷണ വിവരം ഉടമസ്ഥനെ അറിയിച്ചത്. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി.

robbery case
Advertisment