പാലാ തെക്കേക്കരയിലെ ഓട്ടോ സ്റ്റാൻഡ് പ്രശ്നം രൂക്ഷമാകുന്നു. ഇന്ന് പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ പാലാ നഗരസഭാ ഓഫീസ് ഉപരോധിക്കുമെന്നാണ് ഇടതു മുന്നണി തൊഴിലാളി യൂണിയൻ നേതാക്കൾ പോലും മുന്നറിയിപ്പു നൽകുന്നത്

സുനില്‍ പാലാ
Thursday, January 21, 2021

പാലാ: തെക്കേക്കരയിലെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതിനായി അവിടെയുള്ള ചില വ്യാപാരികൾ കോടതി ഉത്തരവ് വാങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷം സ്റ്റാൻഡ് നിലനിർത്തുന്നതിന് അനുകൂലമായി ഓട്ടോ തൊഴിലാളികളും ഉത്തരവ് വാങ്ങി.

ഇതു നടപ്പാക്കാൻ പക്ഷേ പാലാ നഗരസഭ വേണ്ട താൽപ്പര്യം കാണിക്കുന്നില്ല എന്നാണ് ഓട്ടോ തൊഴിലാളികളുടെ ആക്ഷേപം. പ്രശ്നം ചർച്ച ചെയ്യാൻ ഇന്നു രാവിലെ ഇടതു മുന്നണി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരമായില്ലെങ്കിൽ മുനിസിപ്പൽ ഓഫീസ് ഉപരോധിക്കാനാണ് ഇടതു തൊഴിലാളി യൂണിയനുകൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളി യൂണിയനുകളുടേയും നീക്കം.

×