Advertisment

കേ​ര​ള​ത്തി​ല്‍​നി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി ക​ര്‍​ണാ​ട​ക: സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് തെ​ര്‍​മ​ല്‍ സ്കാ​നിം​ഗ് മാ​ത്രം

New Update

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍​നി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി ക​ര്‍​ണാ​ട​ക. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി​യ​ത്.

Advertisment

publive-image

സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് കോ​വി​ഡി​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി‍​ര്‍​ബ​ന്ധ​മാ​ക്കി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി സി.എന്‍. അ​ശ്വ​ന്ത് നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു. ജോ​ലി​ക്കാ​യും മ​റ്റും സ്ഥി​ര​മാ​യി അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രു​ടെ ശ​രീ​ര ഊ​ഷ്മാ​വ് മാ​ത്ര​മേ പ​രി​ശോ​ധി​ക്കു. ഇ​തി​നാ​യി നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​വ​രു​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട് നി​ര്‍​ദേ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍​നി​ന്ന് ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ​വ​രും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍ നി​ല​പാ​ട്. എ​ന്നാ​ല്‍ ഇ​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ണ്‍​ലോ​ക്ക് നി​യ​മ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Advertisment