റിയാദ് : സൗദിയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് പുരോഗമിക്കുമ്പോള്‍ സംശയം നിവാരണം നടത്തുന്ന ആളുകളുടെ എണ്ണവും കൂടുതലാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ ട്വിറ്റെര്‍ അക്കൗണ്ട് വഴി പലരും ചോദിച്ച ചോദ്യം വാക്സിന്‍ എടുത്താല്‍ വല്ല പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നുള്ളതായിരുന്നു. കൊറോണ വാക്സിൻ സ്വീകരിച്ചതിനുശേഷം പ്രത്യക്ഷപ്പെടാവുന്ന ഏറ്റവും ശ്രദ്ധേയമായ പാർശ്വഫലങ്ങൾ ഇവയാണ് - ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു.
/sathyam/media/post_attachments/ItrCMSUbqJaKQDB4DQTZ.jpg)
വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസിനെതിരെ (കോവിഡ് -19) ഫൈസർ ബയോടെക് വാക്സിൻ സ്വീകരിക്കുന്നവരിൽ ഉണ്ടാകാവുന്ന ഏറ്റവും ശ്രദ്ധേയമായ പാർശ്വഫലങ്ങൾ വാക്സിന്‍ എടുത്തുകഴിഞ്ഞാല്‍ ക്ഷീണം, തലവേദന, കുത്തിവയ്പ്പ് സ്ഥലത്ത് വേദന, പേശി വേദന, അസ്വാസ്ഥ്യം, ഉയർന്ന താപനില, ശരീരം വിറയ്ക്കല്‍ ഇത്തരം അസ്വസ്ഥത കാണിച്ചാല്‍ ഉടന്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
സൗദി അറേബ്യയിൽ ആന്റി വൈറസ് വാക്സിൻ ലഭിച്ചവരെല്ലാം ആരോഗ്യവാന്‍മാര്‍ ആണ് ഇതുവരെ യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്ന്‍ ആരോഗ്യ മന്ത്രാലയ വക്താവ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
നിലവില്‍ കൊറോണ വൈറസിന്‍റെ എല്ലാ മ്യൂട്ടേഷനുകളും ആഗോളതലത്തിൽ നിരീക്ഷിക്കുന്നു ണ്ടെങ്കിലും അത് നമുക്കിടയിൽ പകരില്ലെന്നും രാജ്യത്ത് കൊറോണ വൈറസിന്റെ പരിവർത്തനങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ പഠനങ്ങൾ തുടരുകയാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. മാസ്ക് ധരിക്കുക, സുരക്ഷിതമായ സാമുഹിക അകലം പാലിക്കുക, ഒത്തുചേരല്‍ പരിമിതപ്പെടുത്തുക, ഇടയ്ക്കിടെ കൈ കഴുകുക, വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ വസിക്കുക എന്നിവ അദ്ദേഹം വീണ്ടും ജനങ്ങളെ ഓര്‍മപെടുത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us