അവരും മടങ്ങിയെത്തി ഒപ്പം 7 മാലദ്വീപ് നിവാസികളും !

New Update

publive-image

ചൈനയിലെ കൊരോണ ബാധിത വുഹാൻ നഗരത്തിൽ കുടുങ്ങിക്കിടന്ന 330 ഇന്ത്യക്കാരെക്കൂടി ഇന്ന് ഡൽഹിയിലെത്തിച്ചു. ഒപ്പം മാലദ്വീപ് സ്വദേശികളായ 7 പേരെയും അവിടെനിന്നു രക്ഷപെടുത്തി ഡൽഹിയിൽ കൊണ്ടുവന്നു. മാലദ്വീപ് സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് ഇത്.

Advertisment

മാലദ്വീപ് സ്വദേശികളെയും ITBP ക്യാമ്പിലെ ഐസുലേഷൻ വാർഡിൽ മറ്റുള്ളവരെപ്പോലെ 14 ദിവസം നിരീക്ഷണത്തിൽ വച്ച് വൈറസ് ബാധയില്ലെന്നു ബോധ്യമായശേഷമേ സ്വദേശത്തേക്കയക്കുകയുള്ളു.

publive-image

ഇന്നലെ (ശനിയാഴ്ച) 324 പേരേ വുഹാനിൽനിന്ന് ഡെൽഹിയിലെത്തിച്ചശേഷം അവരെ പ്രത്യേക ക്യാമ്പുകളിൽ നിരീക്ഷണത്തിൽ അഡ്‌മിറ്റ്‌ ചെയ്തിരിക്കുകയാണ്.

< ഇന്ന് വന്നെത്തിയവരുടെ ചിത്രങ്ങളാണ് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്  . അവസാനചിത്രം - വുഹാനിൽപ്പോയി ഇന്ത്യക്കാരുമായി മടങ്ങിയ ഇന്ത്യൻ മെഡിക്കൽ ടീം. >

kanappurangal
Advertisment