വിചാരണ വേളയിൽ ജഡ്ജിയോട് പ്രണയാഭ്യർഥന നടത്തി കവര്‍ച്ചാ കേസ് പ്രതി; വിഡിയോ സോഷ്യൽ മീഡയയിൽ വൈറൽ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, February 9, 2021

കവർച്ചാ ശ്രമത്തിന് പിടികൂടിയ പ്രതി വിചാരണ വേളയിൽ ജഡ്ജിയോട് പ്രണയാഭ്യർഥന നടത്തുന്നു. ഫ്ലോറിഡയിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാണ്.

ഡിമിത്രിയസ് ലെവിസ് എന്നയാളെയാണ് കവർച്ചാശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിചാരണയ്ക്കായി എത്തിച്ചത് ബ്രോവാർജ് കൗണ്ടി ജഡ്ജായ തബിത ബ്ലാക്മോന്റെ മുന്നിലാണ്. സൂം വഴിയാണ് വിചാരണ നടത്തിയത്. വീട്ടിനുള്ളിൽ കയറി കവർച്ച നടത്താനാണ് ഇയാൾ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിച്ചുകൊണ്ടരിക്കെയാണ് തബിതയോട് ലെവിസ് പ്രണയാഭ്യർഥന നടത്തിയത്. ജഡ്ജ്, നിങ്ങൾ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്; ‘ഐ ലവ് യൂ, ഐ ലവ് യൂ. എന്നാല്‍ ലെവിസിന്റെ മുഖസ്തുതി ഒന്നും തബിതയ്ക്ക് മുന്നിൽ വിലപ്പോയില്ല.

ചെറുതായന്ന് പുഞ്ചിരിച്ച തബിത പറഞ്ഞത്. മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷേ ഇവിടെ നടപ്പാകില്ല എന്നാണ്. 5000 രൂപ ബോണ്ട് കെട്ടിവയ്ക്കാൻ‌ ലെവിസിന് ശിക്ഷയും വിധിച്ചു. നേരത്തെയും നിരവധി മോഷണക്കേസിൽ പിടിയിലായ ലെവിസ് 4 വർഷം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

×