/sathyam/media/post_attachments/1n3mYE1Pc5VjVrTrPwCF.jpg)
പാലാ: അന്തീനാട് ഡിഎം മെഡിക്കൽ ലബോറട്ടറിയുടെ പൂട്ട് തകർത്ത് അകത്തു കയറി പണവും ഫോണും കവർന്ന കേസിലാണ് ഇടുക്കി പൂച്ചപ്ര സ്വദേശി പാലൊന്നിൽ പ്രദീപ് കൃഷ്ണനെ ( 32) പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ ഈ മാസം 24 രാത്രി അന്തീനാട് മഹാദേവ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടിച്ച വിവരവും സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പട്രോളിംഗിനിടയിൽ ഹൈവേ പോലീസ്, നിരവധി മോഷണ കേസിലെ പ്രതിയായ പ്രദീപിനെ കണ്ട് തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. ഇടുക്കി ജില്ലയിലെ കാഞ്ഞാർ, ഇടുക്കി കോട്ടയം ജില്ലയിലെ ഗാന്ധിനഗർ, ഏറ്റുമാനൂർ, അയർകുന്നം, പാലാ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനുകളിൽ പ്രദീപിന്റെ പേരിൽ നിരവധി മോഷണ കേസുകൾ ഉണ്ട്.
ഈ മാസം 19 നാണ് പ്രദീപ് മുട്ടം ജയിലിൽ നിന്നുമിറങ്ങിയത്.പാലാ എസ്എച്ച്ഓ സുനിൽ തോമസ്, എസ്ഐമാരായ ജോർജ് കെ. എസ്, സുരേഷ് കെ. ആർ, എഎസ്ഐ സുജിത്കുമാർ കെ. എസ്, സിവിൽ പോലീസ് ഓഫീസർമാരായ അനിൽ കുമാർ പി. എസ്, ഹരി പി. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.