വ്യത്യസ്തനായ ഒരു മോഷ്ടാവ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഭോപ്പാല്‍:"സർ മോഷണം എനിക്ക് ഹരമാണ്. മോഷ്ടിക്കാതെ ജീവിക്കാൻ എനിക്കാകില്ല.അതെന്റെ തൊഴിലാണ്. ഞാനത് Enjoy ചെയ്യുന്നു. ഇതുവരെ എത്ര മോഷണം നടത്തിയെന്ന് കൃത്യമായി അറിയില്ല. 2006 ലാണ് സാർ ആദ്യമായി ഞാൻ മോഷണം തുടങ്ങുന്നത്"

Advertisment

തികഞ്ഞ ആഹ്‌ളാദത്തോടെ പലപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ടാണ് അയാൾ പോലീസിനുമുന്നിൽവച്ച് പത്രക്കാരോട് ഇങ്ങനെ വിവരിച്ചത്.

30 ൽ അധികം മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരുന്ന ഭോപ്പാൽ സ്വദേശിയായ ബബ്‌ലു എന്ന് പേരുള്ള പ്രകാശ് എന്നറിയപ്പെടുന്ന 50 കാരൻ കുപ്രസിദ്ധനായ മോഷ്ടാവാണ് കഥാപുരുഷൻ. മദ്ധ്യപ്രദേശി ന്റെ തലസ്ഥാനമായ ഭോപ്പാലിലെ T.T നഗർ നിവാസിയാണ് അയാൾ. ഭോപ്പാൽ പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായത്.

publive-image

ഭോപ്പാലിലും പരിസരപ്രദേശങ്ങളിലും നടന്ന നിരവധി മോഷണങ്ങളുടെ സൂത്രധാരനാണ് ബബ്‌ലു. കൂട്ടാളി യായ 20 കാരൻ രാജേഷും പിടിയിലായിട്ടുണ്ട്. ശ്യാമള ഹില്ലിൽ നടന്ന ഒരു മോഷണത്തിൽ രാജേഷ് പിടികിട്ടാപ്പുള്ളിയായിരുന്നു. അയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് 5000 രൂപ സമ്മാനം പ്രഖ്യാപിച്ചി രുന്നതാണ് . ബബ്‌ലുവിന്റെ ശിഷ്യനാണ് രാജേഷ്.

ബബ്‌ലുവിന്റെ വീട്ടിൽ നിന്ന് സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, വാച്ചുകൾ, മൊബൈലുകൾ,ഫാൻ, ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ള ലക്ഷങ്ങൾ വിലവരുന്ന മോഷണസാധനങ്ങൾ പോലീസ് പിടിച്ചെടുത്തു. ബബ്‌ലു നടത്തിയിട്ടുള്ള കൂടുതൽ മോഷണങ്ങളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുകയാണ്.

നിങ്ങൾ എന്തിനാണ് മോഷണം നടത്തുന്നതെന്ന പത്രലേഖകരുടെ അവസാനത്തെ ചോദ്യത്തിന് "എല്ലാവർക്കും അവരവരുടെ ചോയ്‌സ് ഉണ്ടെന്നും നിങ്ങൾ പത്രപ്രവർത്തനം തിരഞ്ഞെടുത്തതുപോലെയാണ് ഞാൻ ഈ ഫീൽഡ് തെരഞ്ഞെടുത്തതെന്നും" ബബ്‌ലു ഒരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ പത്രക്കാർക്കൊപ്പം പോലീസുകാരും പൊട്ടിച്ചിരിച്ചുപോയി.

bhopal news
Advertisment